വിദഗ്ധരായ ഡ്രൈവര്‍മാര്‍ വാഹനം കൊണ്ട് സാഹസികത കാണിക്കുന്നത് പതിവാണ്. അത്തരത്തില്‍ പലവിധ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്‍ ബോര്‍ഡ് പതിപ്പിച്ച ഒരു കാറും അതിന്റെ ഡ്രൈവറുമാണ് സമൂഹമാധ്യമങ്ങളില്‍ താരം.

കാര്യം മറ്റൊന്നുമല്ല, വീടിന്റെ മേല്‍ക്കൂരയില്‍ കാറിന്റെ ‘സേഫ് ലാന്റിങ്’ നടത്തിയാണ് ഈ ഡ്രൈവര്‍ താരമായത്. ഹിമാചല്‍പ്രദേശ് മാണ്ഡി ജില്ലയിലെ സര്‍ഖഗാട്ടിലാണ് സംഭവം. പ്രധാന റോഡില്‍ നിന്ന് 16 അടി അകലെയുള്ള വീടിനു മുകളിലാണ് മാരുതി ബലേനോ കാര്‍ പാര്‍ക്ക് ചെയ്തത്.

കുത്തനെയുള്ള റോഡില്‍ അമിതവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ റോഡിലുണ്ടായിരുന്ന ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പാഞ്ഞുനിന്നത്. എന്നാല്‍ വലിയ അപകടമായിരുന്നിട്ടും ഡ്രൈവര്‍ക്ക് പരിക്കോ കാറിന് കേടുപാടുകളോ സംഭവിച്ചിട്ടില്ല.

എന്നാല്‍ വളരെ എളുപ്പത്തില്‍ മേല്‍ക്കൂരയില്‍ എത്തിച്ച വാഹനം അത്ര പെട്ടെന്നു ഇറക്കാന്‍ സാധിച്ചില്ല. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാര്‍ റോഡിലേക്ക് ഇറക്കിയത്.

Watch Video: