ഗൂഡല്ലൂര്‍: തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്ക് നേരെ എറിഞ്ഞ് കൊല്ലുകയായിരുന്നു.

പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചെരിഞ്ഞത്. ടയര്‍ ആനയുടെ ചെവിയില്‍ കുരുങ്ങിക്കിടന്ന് കത്തിയെന്നും വിവരം.

തീ കത്തിച്ച് ടയര്‍ എറിഞ്ഞത് അടുത്ത റിസോര്‍ട്ടിലെ ജീവനക്കാരാണ്. ആനയെ ഓടിക്കാന്‍ വേണ്ടിയാണ് ടയര്‍ എറിഞ്ഞതെന്ന് ആണ് ഇവരുടെ വിശദീകരണം. കൂടുതല്‍ പേര്‍ സംഭവത്തിന് പിറകിലുണ്ടെന്നും റിപ്പോര്‍ട്ട്. അടുത്തുള്ള വീട്ടുകാരും സംഭവം കണ്ടു.