ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിക്ക് തിരിച്ചടി: മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.

മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയായിരുന്നു. അടുത്തിടെ ആനന്ദ് കുമാറിനെ ബിഎസ്പി ദേശീയ ഉപാധ്യക്ഷനായി മായാവതി നിയമിച്ചിരുന്നു.