തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകള്‍ നാളെ നടക്കും. മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കാണ് ആരംഭിക്കുക. ഉച്ചക്ക് രണ്ട് കഴിഞ്ഞാണ് ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.

ഈ മാസം മുപ്പതിനാണ് ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനുമാകും നടക്കുക.

അതത് തദ്ദേശ സ്ഥാപന വരണാധികാരികളാകും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.