Connect with us

kerala

ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ മെന്‍സ് അസോസിയേഷന്‍; കോലം കത്തിച്ച് പ്രതിഷേധിച്ചു

ഷാരോണിന്റെ പിതാവ് ജയരാജ് ഗ്രീഷ്മയുടെയും, എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്ത് കുമാര്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ചാണ് പ്രതിഷേധം നടത്തിയത്

Published

on

ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഓള്‍ മെന്‍സ് അസോസിയേഷന്‍ (എകെഎംഎ). ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഷാരോണിന്റെ പിതാവ് ജയരാജ് ഗ്രീഷ്മയുടെയും, എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്ത് കുമാര്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ചാണ് പ്രതിഷേധം നടത്തിയത്.

പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്കു ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കു ക്രിമിനല്‍ പശ്ചാത്തലമില്ല. വെറും 22 വയസ്സു മാത്രമാണു പ്രായം. വിചാരണയില്‍ ഇടപെടുമെന്നോ ഒളിവില്‍ പോകുമെന്നോ ആശങ്കയ്ക്ക് ഇടയില്ല. 2022 ഒക്ടോബര്‍ 31 മുതല്‍ കസ്റ്റഡിയിലാണെന്നതും വിലയിരുത്തിയാണു കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തിരുന്നു.

പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു, കാമുകനായ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14നു രാവിലെ പത്തരയോടെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്. തുടര്‍ന്നു ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 2022 ഒക്ടോബര്‍ 25നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തിരുന്നു.

 

 

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

ഹൈക്കമാന്‍ഡ് അനുമതി നൽകി; കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും

Published

on

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. സുധാകരന് ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്‍റാണെന്ന് സുധാകരന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡുമായി ആലോചിച്ചിട്ടേ താന്‍ ഔദ്യഗികമായി സ്ഥാനം ഏറ്റെടുക്കൂ. പാര്‍ട്ടിയില്‍ ഒരു അനിശ്ചിതത്വവുമില്ല. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു

Continue Reading

kerala

വയനാട്ടിൽ വീണ്ടും പുലി; വീടിനു സമീപം കെട്ടിയ നായയെ പിടിച്ചുകൊണ്ടുപോയി

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം

Published

on

കല്‍പ്പറ്റ: വയനാട് അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചു. വീടിനു പിന്നിൽ ചങ്ങലയിൽ കെട്ടിയിട്ട നായയെ പുലി പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതിനു മുൻപും കെട്ടിയിട്ടിരുന്ന നായകളെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ക്ഷീരമേഖലയായതിനാല്‍ പുലര്‍ച്ചെ തന്നെ ജോലിക്ക് പോകുന്നവരും ഇവിടെ ഏറെയുണ്ട്. പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading

Trending