Connect with us

News

മെസി, നെയ്മര്‍, ഹാരി, സലാഹ്; ഇവരൊക്കെ ഇനി എങ്ങോട്ട്?

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്.

Published

on

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി. ജര്‍മനിയില്‍ ബയേണ്‍ മ്യുണിച്ച്. ഫ്രാന്‍സില്‍ പി.എസ്.ജി. ഇറ്റലിയില്‍ നാപ്പോളി. സ്‌പെയിനില്‍ ബാര്‍സിലോണ. കോവിഡ് അതിജീവനത്തിന് ശേഷം യൂറോപ്പിലെ പ്രബലമായ അഞ്ച് ഫുട്‌ബോള്‍ ലീഗുകള്‍ വിജയകരമായി സമാപിച്ചിരിക്കുന്നു. ഇനി അടുത്ത സീസണ്‍ മുന്‍നിര്‍ത്തിയുള്ള ഒരുക്കമാണ്. ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്. പി.എസ്.ജിയില്‍ നിന്നും ലിയോ മെസി കുടുമാറ്റം പ്രഖ്യാപിച്ചിരിക്കുന്നു. അദ്ദേഹം എങ്ങോട്ടാണ്…? പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനത്തിന്റെ നായകന്‍ ഹാരി കെയിനും പുതിയ താവളം തേടുന്നു. പി.എസ്.ജി വിടാന്‍ തന്നെയാണ് നെയ്മറിന്റെ തീരുമാനം. ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് അടുത്ത സീസണില്‍ ഇല്ലെന്നിരിക്കെ മുഹമ്മദ് സലാഹ് ലിവര്‍ വിടുമോ എന്ന ചോദ്യമുയരുന്നു. സീസണില്‍ മേജര്‍ കിരീടങ്ങള്‍ നഷ്ടമായ റയല്‍ മാഡ്രിഡ് കിലിയന്‍ എംബാപ്പേക്കായി ആഞ്ഞ് പിടിച്ചാല്‍ പി.എസ്.ജി എന്ത് ചെയ്യുമെന്ന ചോദ്യവും ബാക്കി…

മെസി ബാര്‍സക്കോ

ഈ ചോദ്യം പുതിയതല്ല. പലക്കുറി പലവിധം പലരും ചോദിച്ചിരിക്കുന്നു. 35 കാരനായ അര്‍ജന്റീനക്കാരന്‍ ഇനി എങ്ങോട്ടാണ്.. ദീര്‍ഘകാലം അദ്ദേഹം ബാര്‍സയുടെ താരമായിരുന്നു. അവസാന രണ്ട് വര്‍ഷം പി.എസ്.ജിയിലെത്തി. പാരീസ് നഗരത്തില്‍ നിന്നും അനുഭവങ്ങള്‍ മോശമായ സാഹചര്യത്തിലാണ് മെസി പുതിയ താവളം തേടുന്നത്. പഴയ തട്ടകമായ ബാര്‍സയിലെത്താനാണ് മെസിക്കും കുടുംബത്തിനും താല്‍പ്പര്യം. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്.

നിലവില്‍ കടക്കെണിയിലാണ് ബാര്‍സ. പുതിയ താരങ്ങളെ വന്‍വിലക്ക് വാങ്ങാന്‍ അവര്‍ക്കാവില്ല. സാമ്പത്തിക ക്രമക്കേട് കേസില്‍ ലാലീഗ മാനേജ്‌മെന്റ് നോട്ടമിട്ടിരിക്കുന്നതിനാല്‍ കണക്കുകള്‍ പ്രധാനമാണ്. റഫറിമാരെ സ്വാധീനിക്കാന്‍ പോലും ബാര്‍സക്കാര്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കേസ് നിലവിലുണ്ട്. നിലവില്‍ ബാര്‍സയുടെ ശബള ബില്‍ 530 ദശലക്ഷം ഡോളറാണ്. ഇത് 177 ദശലക്ഷം ഡോളറായി ചുരുക്കണം. മെസിയെ കൊണ്ടുവരാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് ക്ലബിന്റെ തലവന്‍ ജുവാന്‍ ലപോര്‍ട്ടെ. ഹെഡ് കോച്ച് സാവിക്കും മെസിയോട് വലിയ താല്‍പ്പര്യമുണ്ട്. മെസി വരാനുള്ള വഴികള്‍ രണ്ടാണ്. 1- മെസി സ്വന്തം പ്രതിഫലം വെട്ടിക്കുറക്കണം. 2- മെസിയുടെ വരവിന് കളമൊരുക്കി പത്തോളം താരങ്ങള്‍ സ്വയം പിന്മാറണം. ഇത് രണ്ടും സാധ്യമാവുമോ എന്നതാണ് വലിയ സംശയം. ബാര്‍സക്കൊപ്പം മെസിയെ നോട്ടമിട്ടിരിക്കുന്നവര്‍ ഇറ്റലിയില്‍ നിന്നുള്ള ഇന്റര്‍ മിലാന്‍, അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍ മിയാമി, സഊദി അറേബ്യയിലെ അല്‍ ഹിലാല്‍ തുടങ്ങിയവരാണ്. ഇവരെല്ലാം വന്‍ തുകയാണ് സൂപ്പര്‍ താരത്തിനായി വാഗ്ദാനം ചെയ്യുന്നത്. അല്‍ ഹിലാലാണ് മോഹിപ്പിക്കുന്ന തുക മെസിക്കായി വാഗ്ദാനം ചെയ്തത്. അല്‍ നസറില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന സാഹചര്യത്തിലാണ് സഊദി ലീഗില്‍ നിന്നും മെസിക്ക് വലിയ ക്ഷണം വന്നിരിക്കുന്നത്. പുതിയ ഫോര്‍മുല വരുന്നത് മെസിയെ ഇന്റര്‍ മിയാമി വാങ്ങി ലോണില്‍ ബാര്‍സക്ക് കൈമാറാനാണ്. ഇതിനും പക്ഷേ സ്ഥീരീകരണമില്ല

നെയ്മര്‍ യുനൈറ്റഡിലേക്ക്

ബ്രസീലുകാരനായ നെയ്മര്‍ ജൂനിയര്‍ പരുക്കില്‍ തളര്‍ന്ന് അവസാന സീസണില്‍ കുറച്ച് മല്‍സരങ്ങള്‍ മാത്രം പി.എസ്.ജിക്കായി കളിച്ച താരമാണ്. ലോക ഫുട്‌ബോളിലെ അതിവേഗക്കാരനായ വിംഗര്‍ക്കായി നിലവില്‍ രംഗത്തുള്ളത് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. ചെല്‍സിയും രംഗത്തുണ്ട്. പക്ഷേ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ അടുത്ത സീസണില്‍ ഇടമില്ലാത്ത ക്ലബാണ് ചെല്‍സി. യൂറോപ്പ ലീഗിലും ഇടമില്ല. പ്രീമിയര്‍ ലീഗില്‍ മാത്രം കളിക്കാന്‍ നെയ്മര്‍ വരുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. പി.എസ്.ജിയില്‍ തുടരാന്‍ നെയ്മറിന് തടസം കിലിയന്‍ എംബാപ്പേയാണെന്ന സൂചന പ്രസക്തമാണ്. ഇരുവരും അത്ര നല്ല ബന്ധത്തില്ലല്ല. മെസിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നെയ്മര്‍ അര്‍ജന്റീനക്കാരന്‍ പോവുന്നതോടെ ക്ലബില്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്. പ്രീമിയര്‍ ലീഗിലേക്ക് നെയ്മറിന് താല്‍പ്പര്യമുണ്ട്. യുനൈറ്റഡ് കാര്യമായി ക്ഷണിച്ചാല്‍ അദ്ദേഹം പാരീസ് വിട്ട് പുതിയ താവളത്തിലെത്തും.

ഹാരിക്ക് സിറ്റി

ടോട്ടനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തളര്‍ന്നു പോയ സംഘമാണ്. അവരെ നയിക്കുന്ന താരമെന്ന നിലയില്‍ ടീമിന്റെ മോശം പ്രകടനത്തില്‍ ഹാരി കെയിനും നിരാശയിലാണ്. ക്ലബ് വിടാന്‍ തന്നെയാണ് ഇംഗ്ലീഷ് ദേശീയ ടീമിന്റെ നായകന്‍ കൂടിയായ ഹാരിയുടെ തീരുമാനം. പോയ സീസണിലും അദ്ദേഹം ശ്രമം നടത്തിയിരുന്നു. പക്ഷേ അവസാനത്തില്‍ ടോട്ടനം മാനേജ്‌മെന്റ് തടസം നിന്നു. ഇത്തവണ നേരത്തെ തന്നെ അദ്ദേഹം രംഗത്തുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ബയേണ്‍ മ്യുണിച്ച്, പി.എസ്.ജി എന്നിവരെല്ലാം അദ്ദേഹത്തിനായി രംഗത്തുണ്ട്. പക്ഷേ അന്തിമ തീരുമാനത്തിന് ഹാരിക്ക് ടോട്ടനത്തിന്റെ പിന്തുണ വേണം. നിലവിലെ കരാര്‍ പ്രകാരം അദ്ദേഹത്തിന് ക്ലബില്‍ ഒരു സീസണ്‍ കുടി കളിക്കാനുണ്ട്. കരാര്‍ റദ്ദാക്കാന്‍ ക്ലബിന്റെ പിന്തുണ വേണം. ഇത്തവണയും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് നഷ്ടമായ സാഹചര്യത്തില്‍ ഹാരിയുടെ മനസില്‍ വലിയ തട്ടകം തന്നെയാണ്

സലാഹ് തുടരുമോ

കഴിഞ്ഞ ദിവസം മുഹമ്മദ് സലാഹ് നടത്തിയ ഒരു പോസ്റ്റ് ലിവര്‍പൂള്‍ ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഈ സീസണില്‍ അദ്ദേഹത്തിന് വലിയ ഓഫര്‍ ക്ലബ് നല്‍കുകയും അത് ഈജിപ്തുകാരന്‍ സ്വീകരിച്ചതുമാണ്. പക്ഷേ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം പുതി താവളം തേടുമെന്നാണ് പ്രചാരണം. പ്രീമിയര്‍ ലീഗില്‍ പല സീസണുകളില്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനായ സലാഹിനൊപ്പം ലിവര്‍ മുന്‍നിരയിലുണ്ടായിരുന്ന സാദിയോ മാനേ ബയേണിലേക്ക് ചേക്കേറിയത് അവസാന സീസണിലാണ്. റോബര്‍ട്ടോ ഫിര്‍മിനോ എന്ന ബ്രസീലുകാരന്‍ ഈ സീസണോടെ ക്ലബ് വിട്ടു. പുതിയ സീസണ്‍ മുന്‍നിര്‍ത്തി വലിയ താരങ്ങളിലേക്ക് പോവാനുള്ള സാമ്പത്തിക കരുത്തും ലിവറിനില്ല. ഈ സാഹചര്യത്തില്‍ ക്ലബ് അനുമതി നല്‍കുന്ന പക്ഷം സലാഹും പുതിയ തട്ടകം തേടും

മാനേ വീണ്ടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായും രാജ്യാന്തര ഫുട്‌ബോളില്‍ സെനഗലിനായും അരങ്ങ് തകര്‍ത്ത വിംഗറാണ് സാദിയോ മാനേ. പക്ഷേ സമാപിച്ച സീസണ്‍ അദ്ദേഹത്തിന് നിരാശയുടേതാണ്. ലിവറില്‍ നിന്നും വന്‍ പ്രതിഫലത്തിന് ബയേണിലെത്തി. ലിവറില്‍ കളിച്ചപ്പോള്‍ നേടാനായത് പോലെ ഗോള്‍ വേട്ടക്കായില്ല. പരുക്ക് വലിയ തലവേദനയായി. ഖത്തര്‍ ലോകകപ്പില്‍ സ്വന്തം രാജ്യത്തിന് അവസരം സ്വായത്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച താരത്തിന് പക്ഷേ പരുക്ക് കാരണം ലോകകപ്പ് മൈതാനങ്ങളില്‍ തിളങ്ങാനായില്ല. ലോകകപ്പ് കഴിഞ്ഞ് ജര്‍മനിയില്‍ തിരികെ വന്നപ്പോഴട്ടെ പലവിധ പ്രശ്‌നങ്ങള്‍. സഹതാരം ലിറോയ് സാനേയുമായി വഴക്കിട്ടത് സസ്‌പെന്‍ഷനില്‍ കലാശിച്ചു. പലപ്പോഴും അദ്ദേഹം ബെഞ്ചില്‍ മാത്രമായി. നിലവിലെ കോച്ച് തോമസ് തുഷേലിന് മാനേയോട് താല്‍പ്പര്യമില്ല. അദ്ദേഹം അത് പരസ്യമാക്കിയ സാഹചര്യത്തില്‍ എങ്ങോട്ടാവും മാനേ…?

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending