Connect with us

Football

മെസിയോ, ഹാലന്‍ഡോ, ബാലന്‍ഡി ഓര്‍ 2023ന് ആരെല്ലാം? പുരസ്‌കാര പട്ടിക ഇന്നറിയാം

30 പുരുഷ താരങ്ങളും 20 വനിത താരങ്ങളും ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരിക്കും.

Published

on

ഇത്തവണത്തെ ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനുള്ള താരങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ലോകകപ്പ് വിജയിയായ ലയണല്‍ മെസ്സിയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട് തുടങ്ങിയവരും പട്ടികയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. കിലിയന്‍ എംബാപ്പ, വിനീഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍ ഡി ബ്രൂയ്‌നെ, റോഡ്രിഗോ ഹെര്‍ണാണ്ടസ് തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനാണ് ബാലന്‍ ഡി ഓര്‍ സമ്മാനിക്കുക.

30 പുരുഷ താരങ്ങളും 20 വനിത താരങ്ങളും ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരിക്കും. യുവേഫ ജേതാവ് ഐറ്റാന ബോണ്‍മതിയാണ് വനിതകളുടെ പട്ടികയില്‍ ഇടം ഉറപ്പുള്ള താരം. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി പട്ടികയില്‍ 10 താരങ്ങള്‍ക്കാണ് ഇടം ലഭിക്കുക. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് പുരസ്‌കാര പട്ടിക പ്രഖ്യാപിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ജേതാവിനെ പ്രഖ്യാപിക്കുക.

അര്‍ജന്റീനയുടെ ലോകകപ്പ് വിജയം, മികച്ച ലോകകപ്പ് താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം, ഫ്രഞ്ച് ലീഗ് കിരീടം, പിഎസ്ജിക്കായി 38 ഗോളുകള്‍, 25 അസിസ്റ്റുകള്‍ തുടങ്ങിയവയാണ് മെസ്സിക്ക് അനുകൂലമായ കണക്കുകള്‍. നിലവില്‍ 7 തവണ മെസ്സി ബാലന്‍ഡി ഓര്‍ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രബിള്‍ നേട്ടം, പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ കൂടുതല്‍ ഗോളുകള്‍, കഴിഞ്ഞ സീസണില്‍ സിറ്റിക്ക് വേണ്ടി 53 മത്സരങ്ങളില്‍ നിന്ന് 52 ഗോളുകള്‍ തുടങ്ങിയവയാണ് ഹാളണ്ടിന് അനുകൂലമാകുന്നത്. ആദ്യ ബലോന്‍ ദ് ഓര്‍ പുരസ്‌കാരമാണ് ഹാളണ്ട് ലക്ഷ്യമിടുന്നത്.

ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം, പിഎസ്ജിക്കായി കഴിഞ്ഞ സീസണിലെ 50 ല്‍ അധികം ഗോളുകള്‍, ഫ്രഞ്ച് ലീഗ് കിരീടം തുടങ്ങിയവയാണ് കിലിയന്‍ എംബാപ്പെയുടെ കണക്കുകളിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി മധ്യനിരയിലെ മികച്ച പ്രകടനമാണ് കെവിന്‍ ഡി ബ്രൂയ്‌നെയ്ക്കും റോഡ്രിഗോ ഹെര്‍ണാണ്ടസിനും അനുകൂലമാകുന്നത്.

റയല്‍ മാഡ്രിഡിനായി നടത്തിയ മിന്നും പ്രകടനമാണ് വിനീഷ്യസ് ജൂനിയറിന് അനുകൂലമാകുന്നത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി 25 ഗോളുകളും 26 അസിസ്റ്റുകളും ബ്രസീല്‍ താരം നേടിയിട്ടുണ്ട്. കോപ്പ ഡെല്‍ റെ, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് തുടങ്ങിയ കിരീടങ്ങളും റയല്‍ താരമായ വിനീഷ്യസ് നേടികഴിഞ്ഞിട്ടുണ്ട്.

Football

കെട്ടിവെക്കാനുള്ള പണമില്ല ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ ‘കേരള’മില്ല സര്‍ക്കാറിന്റെ കനിവുംകാത്ത് താരങ്ങള്‍

10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.

Published

on

-ഷഹബാസ് വെള്ളില-

മലപ്പുറം: ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പുതുതായി ആരംഭിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കേരളത്തില്‍ നിന്നും ടീമുകളില്ല.
ദേശീയ ടൂര്‍ണമെന്റുകളിലടക്കം മത്സരിച്ച് നിരവധി ട്രോഫികള്‍ കേരത്തിലെത്തിച്ച കേരള പോലീസ്, കെ.എസ്.ഇ.ബി ടീമുകളാണ് കെട്ടി വെക്കാനുള്ള പണം ഇല്ലാത്തതിന്റെ പേരില്‍ ലീഗില്‍ നിന്നും പിന്മാറുന്നത്. 10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.

ഈ പണം തിരിച്ചു ലഭിക്കുകയും ചെയ്യും. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് അവിടത്തെ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇത് അറിഞ്ഞമട്ടില്ല. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, കേരള പോലീസ് ടീമുകള്‍ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യം അറിയിച്ച് ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാല്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ 10 ലക്ഷം രൂപ കെട്ടിവെക്കണം എന്ന നിയമം രണ്ട് വകുപ്പുകളുടെയും മേധാവികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. കേരള ഫുട്‌ബോള്‍ അസോസിയേഷനും ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ്.

രാജ്യത്തിന് തന്നെ ഒരുപാട് നല്ല കളിക്കാരെ സംഭാവന ചെയ്ത മികച്ച പാരമ്പര്യമുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇന്നും ഫുട്‌ബോളിന് ഏറെ സംഭാവന നല്‍കാനുണ്ടെന്ന തിരിച്ചറിവിലാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫേഡറേഷന്‍ പുതിയ ലീഗിന് രൂപം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ വേദികള്‍ ഒരുക്കുക എന്നത്കൂടിയാണ് എ.ഐ.എഫ്.എഫ് ലക്ഷ്യമിടുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ലീഗിന് അപേക്ഷ ക്ഷണിച്ചതോടെ ഫെഡറേഷന്‍ പോലും പ്രതീക്ഷിക്കാത്ത അപേക്ഷകളാണ് വന്നത്. അന്‍പതോളം എന്‍്ട്രികളാണ് ഇതുവരെ ഫെഡറേഷന് ലഭിച്ചിട്ടുള്ളത്.

ടീമുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഓരോ ടീമുകളും 10 ലക്ഷം രൂപ വീതം കെട്ടിവെക്കണെന്ന നിര്‍ദേശം ഫെഡറേഷന്‍ മുന്നോട്ടുവെക്കുന്നത്. ഇതോടെയാണ് കേരളത്തിലെ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളും പിന്മാറിയത്. വകുപ്പ് മേധാവികള്‍ ചുവപ്പ് കൊടി ഉയര്‍ത്തിയതോടെ ടീമുകളുടെ എന്‍ട്രി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇപ്പോഴും സംസ്ഥാനത്ത് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നിയമനം ലഭിക്കുന്ന രണ്ടു വകുപ്പുകളാണ് കേരള പോലീസും കേരള ഇലക്ട്രിസിറ്റി ബോര്‍ഡും.

ഈ താരങ്ങള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. ഐ.എസ്.എല്‍, ഐ-ലീഗ് ക്ലബ്ബുകളില്‍ കളിക്കാനും ഡിപ്പാര്‍ട്ട്‌മെന്റ് താരങ്ങള്‍ക്ക് അനുമതിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കളിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് തന്നെയാണ് താരങ്ങളുടെയെല്ലാം പ്രതീക്ഷ. അതേ സമയം സ്‌പോട്‌സ് ക്വാട്ട വഴി വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന താരങ്ങള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതരില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.

Continue Reading

Football

അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും; സൂചന നല്‍കി സ്‌കലോനി

36 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ മെസ്സിക്കും സംഘത്തിനും ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്‌കലോനി.

Published

on

അര്‍ജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന സൂചന നല്‍കി ലിയോണല്‍ സ്‌കലോനി. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരുന്നു സ്‌കലോനിയുടെ പ്രസ്താവന.

36 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ മെസ്സിക്കും സംഘത്തിനും ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്‌കലോനി. അതിനുമുമ്പ് കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും സ്‌കലോനിയുടെ കീഴില്‍ അര്‍ജന്റീന സ്വന്തമാക്കിയിരുന്നു.

ഭാവിയില്‍ താന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് സ്‌കലോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിശീലകനെന്ന നിലയില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ മികച്ച പിന്തുണ നല്‍കി. ശക്തനായ ഒരു പരിശീലകനെ ഇനിയും അര്‍ജന്റീനന്‍ ടീമിന് ആവശ്യമാണ്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കുമെന്നും സ്‌കലോനി വ്യക്തമാക്കി.

ഇതൊരു വിടപറച്ചിലായി കാണേണ്ടതില്ലെന്നും സ്‌കലോണി അറിയിച്ചു. എങ്കിലും പരിശീലക സ്ഥാനത്ത് തുടരുന്നതില്‍ തനിക്ക് ചിന്തിക്കേണ്ടതുണ്ട്. ടീമിന്റെ കളി നിലവാരം എപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കണമെന്നും ലിയോണല്‍ സ്‌കലോനി വ്യക്തമാക്കി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിച്ച ആറില്‍ 5 മത്സരങ്ങളും അര്‍ജന്റീന വിജയിച്ചു. ഒന്നില്‍ മാത്രമാണ് പരാജയമറിഞ്ഞത്. പോയിന്റ് പട്ടികയിലും അര്‍ജന്റീനയ്ക്കാണ് ഒന്നാം സ്ഥാനം. ആറ് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമതുണ്ട്. തുടര്‍ച്ചയായ മൂന്നാം മത്സരവും തോറ്റ ബ്രസീല്‍ ആറാം സ്ഥാനത്താണ്.

ഫിഫയുടെ ഏറ്റവും മികച്ച പരിശീലകനുള്ള അവാര്‍ഡും ഈ ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം നേടി.

Continue Reading

Football

ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന; ലോകചാമ്പ്യന്മാരുടെ വിജയം എതിരില്ലാത്ത ഒരു ഗോളിന്

മത്സരത്തില്‍ 63-ാം മിനിറ്റില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്

Published

on

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടുകളുടെ ചരിത്രത്തില്‍ ആദ്യമായി ബ്രസീല്‍ ടീം ഹോം സ്റ്റേഡിയത്തില്‍ തോല്‍വി. അതും ബ്രസീലിന്റെ പ്രധാന എതിരാളികളായ അര്‍ജന്റീനയോട് ദയനീയ പ്രകടനം കാഴ്ചവെച്ച്. നെയ്മറും വിനീഷ്യസ് ജൂനിയറും റിച്ചാര്‍ലിസണും ഇല്ലാത്തത് ഒഴിവുകഴിവ് പറഞ്ഞാലും ഈ നാണംകെട്ട റെക്കോര്‍ഡ് ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരു കളങ്കമായി ഉണ്ടാവും.

മത്സരത്തില്‍ 63-ാം മിനിറ്റില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. മെസി 78 മിനുട്ട് കളത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളിന് ഉറുഗ്വേയോടും പരാജയപ്പെട്ടിരുന്നു.

Continue Reading

Trending