മൈക്കിള്‍ ജാക്‌സനെ കൊന്നതായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകള്‍ പാരിസ് രംഗത്ത്. ഇതിനെക്കുറിച്ചെല്ലാം തന്റെ കുടുംബത്തിനും അറിയാമെന്നും പാരിസ് വ്യക്തമാക്കി. ‘റോളിങ് സ്‌റ്റോണ്‍’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മകളുടെ വിവാദവെളിപ്പെടുത്തല്‍.

തന്റെ അച്ഛനെ കൊലപ്പെടുത്തിയതായിരുന്നു. അതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് തെളിയിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെന്നും പാരിസ് പറഞ്ഞു. ഇതെല്ലാം കുടുംബത്തിനും ചുറ്റിലുമുള്ളവര്‍ക്കും അറിയാമെന്നും പാരിസ് കൂട്ടിച്ചേര്‍ത്തു. മോഡലായ പാരിസ് 14-ാം വയസ്സില്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടെന്നും അത് തന്നെ വിഷാദരോഗിയാക്കി മാറ്റിയെന്നും പറഞ്ഞു. അച്ഛനെ പ്പോലെ തന്നെയും വിഷാദം രോഗം പിടികൂടിയെന്നും രണ്ടാളും ഒരേ മരുന്നുകളാണ് കഴിച്ചിരുന്നതെന്നും പാരിസ് പറഞ്ഞു. ജാക്‌സന്റെ സ്വന്തം മകളാണോ എന്ന ചോദ്യത്തിനും പതിവ് മറുപടിയായ അതെ എന്ന ഉത്തരമായിരുന്നു പാരിസ് പറഞ്ഞത്.

stream_img

സംഗീത ചക്രവര്‍ത്തിയായ മൈക്കിള്‍ ജാക്‌സണ്‍ 2009-ലാണ് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണം വളരെയേറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും കൊന്നതാണെന്ന വെളിപ്പെടുത്തല്‍ ആദ്യമായാണ് പുറത്തുവരുന്നത്.