Connect with us

News

പട്ടാള ഭരണം; ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി രാജിവെച്ചു

പകരം സൗദി അറേബ്യയിലെ അംബാസഡര്‍ ചോയ് ബ്യുങ് ഹ്യുക്കിനെ പുതിയ പ്രതിരോധമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. 

Published

on

പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. രാജി അംഗീകരിച്ചതായി പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറിയിച്ചു. പകരം സൗദി അറേബ്യയിലെ അംബാസഡര്‍ ചോയ് ബ്യുങ് ഹ്യുക്കിനെ പുതിയ പ്രതിരോധമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

അതിനിടെ ഭരണ പ്രതിസന്ധി മറികടക്കാന്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തി. പട്ടാളഭരണം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറിനുള്ളില്‍ പ്രസിഡന്റ് സൈനിക നി യമം പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് പ്രസിഡന്റിനെതിരെ അടിയന്തര ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്.

പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാകണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെയും ഭരണഘടനാബെഞ്ചില്‍ ആറു ജഡ്ജിമാരുടെയും പിന്തുണ വേണം. 300 അംഗ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷവും ചെറു കക്ഷികളും ചേര്‍ന്ന് 192 അംഗങ്ങളാണുള്ളത്. ഭരണകക്ഷിയിലെ ചില അംഗങ്ങളും പ്രതിപക്ഷ നീക്കത്തെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ചു

ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.

Published

on

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാത്ത 32 പേര്‍ പട്ടികയിലുണ്ട്. ഇവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കും. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.

മരണപ്പെട്ട 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ അംഗീകരിച്ചത്. ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരി മല വില്ലേജ് ഓഫിസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.

ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റെവന്യൂ-ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.

ഇവരെ ദുരന്തത്തില്‍ മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കും.

Continue Reading

Football

നെയ്മര്‍ സാന്റോസിലേക്ക്‌

ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Published

on

2025 സീസണ്‍ അവസാനത്തോടെ സഊദി ക്ലബ് അല്‍ഹിലാലുമായി കരാര്‍ അവസാനിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇന്റര്‍ മിയാമിയിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

2023ല്‍ റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് അല്‍ഹിലാലിലെത്തിയ നെയ്മറിന് പരിക്ക് കാരണം സഊദി പ്രോ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിലിറങ്ങാനായില്ല. ഏഴ് മത്സരങ്ങളില്‍ ക്ലബിനായി ഇറങ്ങിയ നെയ്മര്‍ ഒരു ഗോളാണ് നേടിയത്. ഇതോടെ സീസണ്‍ അവസാനത്തോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായി.

അമേരിക്കന്‍ ക്ലബായി ഇന്റര്‍ മിയാമിയിലേക്ക് നെയ്മര്‍ ചേക്കേറുമെന്നും വാര്‍ത്ത പ്രചരിച്ചു. പിഎസ്ജില്‍ സഹതാരമായിരുന്ന ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലെ സാന്നിധ്യവും ഈ നീക്കത്തിന് ശക്തി പകര്‍ന്നു. മുന്‍ ബാഴ്‌സ സഹതാരം ലൂയി സുവാരസും കരിയറിലെ അവസാനകാലത്ത് അമേരിക്കല്‍ ക്ലബിലാണ് കളിക്കുന്നത്. നെയ്മര്‍ കൂടി എത്തിയാല്‍ ബാഴ്‌സയിലെ പഴയ എംഎസ്എന്‍ ത്രയം വീണ്ടും കളത്തില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 2017ല്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് വിട്ടതോടെയാണ് ഈ ത്രയം അവസാനിച്ചത്.

ഫുട്‌ബോള്‍ കരിയറില്‍ വഴിത്തിരിവായ സാന്റോസിലേക്ക് മടങ്ങുക വഴി 2026 ഫിഫ ലോകകപ്പും നെയ്മര്‍ ലക്ഷ്യമിടുന്നു. സാന്റോസിനായി 177 മത്സരങ്ങളില്‍ നിന്നായി 107 ഗോളുകളാണ് ബ്രസീലിയന്‍ അടിച്ചുകൂട്ടിയത്. നെയ്മര്‍ ക്ലബ് വിടുന്നതോടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെയെത്തിക്കാനാണ് അല്‍ഹിലാല്‍ ശ്രമം നടത്തുന്നത്.

Continue Reading

gulf

ജിദ്ദയിൽ കെ.​എം.​സി.​സി വടംവലി മത്സരം സംഘടിപ്പിച്ചു; റീമാക്സ് ലൈറ്റിങ് റെഡ് അറേബ്യ റിയാദ് ജേതാക്കള്‍

ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് അ​ൽ​റു​സൂ​ഖ്‌ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

Published

on

സം​ഘ​ബ​ല​ത്തി​ന്റെ ശ​ക്തി​യി​ൽ ബു​ദ്ധി​കൂ​ർ​മ​ത​യ​യും കൈ​ക്ക​രു​ത്തു​മെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന് കാ​ണി​ക​ളെ ആ​വേ​ശം കൊ​ള്ളി​ച്ച കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​രം കാ​യി​ക പ്രേ​മി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് അ​ൽ​റു​സൂ​ഖ്‌ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

കാ​യി​ക ശ​ക്തി തെ​ളി​യി​ച്ച് സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും, യു.​എ.​ഇ​ലെ​യും ശ​ക്ത​രാ​യ 14 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ബെ​സ്റ്റ് ഓ​ഫ് ത്രീ ​അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ർ മാ​ക്സ് ലൈ​റ്റി​ങ് റെ​ഡ് അ​റേ​ബ്യ ടീം ​ജേ​താ​ക്ക​ളാ​യി. ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി​യും 10,001 റി​യാ​ൽ കാ​ശ് പ്രൈ​സും ല​ഭി​ച്ചു. പി.​എം.​വൈ.​കെ മു​ണ്ടു​പ​റ​മ്പ് ടീം ​ര​ണ്ടാം സ്ഥാ​ന​വും കെ.​എം.​സി.​സി നി​ല​മ്പൂ​ർ മ​ണ്ഡ​ലം ടീം ​മൂ​ന്നാം സ്ഥാ​ന​വും സ്റ്റാ​ർ അ​ലൈ​ൻ യു.​എ.​ഇ ക​നേ​ഡി​യ​ൻ ബ്ര​ദേ​ഴ്സ് ടീം ​നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഇ​വ​ർ​ക്ക് ട്രോ​ഫി​ക്ക് പു​റ​മെ യ​ഥാ​ക്ര​മം 6,001, 4,001, 2,001 റി​യാ​ൽ വീ​തം കാ​ശ് പ്രൈ​സ് ല​ഭി​ച്ചു. മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​രാ​യി സി​റാ​ജ് വ​ഴി​ക്ക​ട​വ് (പി.​എം.​വൈ.​കെ മു​ണ്ടു​പ​റ​മ്പ്), ഷാ​ജ​ഹാ​ൻ വെ​ങ്ങാ​ട്, ന​ജ്മു​ദ്ദി​ൻ (ആ​ർ മാ​ക്സ് ലൈ​റ്റി​ങ് റെ​ഡ് അ​റേ​ബ്യ), ഷം​നാ​ദ് നി​ല​മ്പൂ​ർ (കെ.​എം.​സി.​സി ക​നി​വ് റി​യാ​ദ്), വി​ബി​ൻ വ​യ​നാ​ട് (സ്റ്റാ​ർ അ​ലൈ​ൻ യു.​എ.​ഇ ക​നേ​ഡി​യ​ൻ ബ്ര​ദേ​ഴ്സ്), നൗ​ഷാ​ദ് മ​ണ്ണാ​ർ​ക്കാ​ട് (കെ.​എം.​സി.​സി നി​ല​മ്പൂ​ർ ബാ​ക്ക് സ്റ്റാ​ർ അ​ൽ ഐ​ൻ) എ​ന്നി​വ​രെ​യും ഏ​റ്റ​വും ന​ല്ല കോ​ച്ചാ​യി നി​യാ​സ് മൂ​ത്തേ​ട​ത്തെ​യും (പി.​എം.​വൈ.​കെ മു​ണ്ടു​പ​റ​മ്പ്) തെ​ര​ഞ്ഞെ​ടു​ത്തു.

മ​ത്സ​ര​ങ്ങ​ൾ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി.​കെ റ​സാ​ഖ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി സി.​കെ ശാ​ക്കി​ർ, അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, നി​സാം മ​മ്പാ​ട്, അ​ൻ​വ​ർ ചേ​ര​ങ്കൈ, ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, സൗ​ദി പ്ര​മു​ഖ​രാ​യ അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ ഉ​ത്തൈ​ബി, റ​യാ​ൻ അ​ബ്ദു​റ​ഹ്മാ​ൻ, സൈ​ദ് അ​ൽ സ​ഹീ​രി, മ​ൻ​സൂ​ർ (അ​ൽ​മാ​ക്ക് ക​മ്പ​നി), ജോ​യ് മൂ​ല​ൻ (വി​ജ​യ് മ​സാ​ല), ജം​ഷീ​ർ (അ​ൽ​വ​ഫ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്), ഹ​കീം പാ​റ​ക്ക​ൽ (ഒ.​ഐ.​സി.​സി), ഷി​ബു തി​രു​വ​ന​ന്ത​പു​രം (ന​വോ​ദ​യ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ സ​ക​രി​യ ആ​റ​ളം ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി മു​ട്ടി​പ്പാ​ട്ട്, ഒ​പ്പ​ന, അ​റേ​ബ്യ​ൻ നൃ​ത്തം, ഡാ​ൻ​സു​ക​ൾ തു​ട​ങ്ങി വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി. കു​ട്ടി​ക​ളും വ​ള​ണ്ടി​യ​ർ​മാ​രും അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റും ന​ട​ന്നു.

ഷൗ​ക്ക​ത്ത് ഞ്ഞാ​റ​ക്കോ​ട​ൻ, സു​ബൈ​ർ വ​ട്ടോ​ളി, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, അ​ഷ്‌​റ​ഫ് താ​ഴേ​ക്കോ​ട്, സി​റാ​ജ് ക​ണ്ണ​വം, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ല​ത്തീ​ഫ് മു​സ്ലി​യാ​ര​ങ്ങാ​ടി, സാ​മ്പി​ൽ മ​മ്പാ​ട്, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, എ.​കെ ബാ​വ, ഹ​സ്സ​ൻ ബ​ത്തേ​രി, ല​ത്തീ​ഫ് ക​ള​രാ​ന്തി​രി, സ​ക്കീ​ർ നാ​ല​ക​ത്ത്, ഫ​ത്താ​ഹ് താ​നൂ​ർ, സ​ക​രി​യ ആ​റ​ളം തു​ട​ങ്ങി​യ​വ​ർ വ​ടം​വ​ലി മ​ൽ​സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

560 കി​ലോ ഭാ​ര വ്യ​വ​സ്ഥ​യി​ൽ ഒ​രു ടീ​മി​ൽ ഏ​ഴ് പേ​ർ എ​ന്ന രീ​തി​യി​ൽ മ​ത്സ​ര​ത്തി​ന്റെ മു​ഴു​വ​ൻ നി​ബ​ന്ധ​ന​ക​ളും നി​യ​മാ​വ​ലി​യും കൃ​ത്യ​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ആ​ൾ കേ​ര​ള വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​വാ​സ് ക​ട​വ​ല്ലൂ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യും ത​ന്റെ ഉ​ജ്വ​ല​മാ​യ വാ​ഗ്ദോ​ര​ണി​ക​ളി​ലൂ​ടെ ടീ​മു​ക​ളെ​യും കാ​ണി​ക​ളെ​യും ആ​വേ​ശ​ഭ​രി​ത​രാ​ക്കി മ​ത്സ​ര​ത്തി​ന് ഉ​ത്തേ​ജ​നം ന​ൽ​കു​ക​യും ചെ​യ്തു.

മു​സ്ത​ഫ മാ​സ്റ്റ​ർ, നി​സാ​ർ മ​ട​വൂ​ർ, ഫൈ​റൂ​സ് കൊ​ണ്ടോ​ട്ടി (ടെ​ക്നി​ക്ക​ൽ), സ​ഫീ​ർ ബാ​വ, ഷ​ബീ​ർ അ​ലി, ബ​ഷീ​ർ അ​ലി (ര​ജി​സ്‌​ട്രേ​ഷ​ൻ), സി​റാ​ജ് ക​ണ്ണ​വം, അ​ഷ്‌​റ​ഫ് താ​ഴേ​ക്കോ​ട്, മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട്, മൂ​സ പ​ട്ട​ത്ത്, നാ​സ​ർ മ​മ്പു​റം (വ​ള​ണ്ടി​യ​ർ), മും​താ​സ് ടീ​ച്ച​ർ, ഷ​മീ​ല മൂ​സ, ഖ​ദീ​ജ​ത്തു​ൽ ഖു​ബ്റ (വ​നി​താ വി​ങ്), ഹാ​രി​സ് ബാ​ബു, സ​ലാ​ഹു​ദ്ധീ​ൻ (മെ​ഡി​ക്ക​ൽ), ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ (സ്റ്റേ​ജ്), സ​ലാ​ഹു​ദ്ധീ​ൻ വാ​ള​ക്കു​ട (അ​വ​ത​ര​ണം), ശി​ഹാ​ബ് പു​ളി​ക്ക​ൽ, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, അ​ലി പേ​ങ്ങാ​ട്ട് എ​ന്നി​വ​രും മ​ത്സ​ര​ത്തി​നാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

Continue Reading

Trending