തിരുവനന്തപുരം: മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. വിലവര്‍ധനക്ക് മില്‍മ ഡയരക്ടറേറ്റ് ബോര്‍ഡ് അംഗീകാരം നല്‍കി. കൂട്ടുന്ന തുകയില്‍ നിന്നു മൂന്നു രൂപ 35 പൈസ കര്‍ഷകന് ലഭിക്കും. വില വര്‍ധന ഈ മാസം 11 മുതല്‍ നിലവില്‍ വരും.