തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന പരാതികള്‍ ലോകായുക്തയില്‍. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്‍കി. മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച്ച ഹാജരാകാനാണ് നിര്‍ദ്ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരാകുമെന്ന് സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതില്‍ വാദത്തിനായി സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ ആവശ്യപ്പെട്ടു. വെളിയംകോട് സ്വദേശി മുഹമ്മദ് ഷാഫിയാണ് ഹര്‍ജിക്കാരന്‍.