ന്യൂഡല്‍ഹി: മീടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് എം.ജെ അക്ബര്‍ രാജി വെച്ചു. ഒരാഴ്ച്ചയിലേറെയായി കത്തി നിന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ രാജി. ഏഷ്യന്‍ ഏജിന്റെ എഡിറ്ററായിരുന്ന കാലത്താണ് വനിതാ മാധ്യമപ്രവര്‍ത്തകയോട് ഇയാള്‍ ലൈംഗികാതിക്രമം കാട്ടിയത്.

മാധ്യമപ്രവര്‍ത്തക പ്രിയ രമണിയാണ് എം.കെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. അതിന് പിന്നാലെ മറ്റു മാധ്യമപ്രവര്‍ത്തകരും ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് നൈജീരിയന്‍ സന്ദര്‍ശനത്തിലുണ്ടായിരുന്ന മന്ത്രിയെ കേന്ദ്ര നേതൃത്വം ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച്ച എത്തിയ മന്ത്രി രാജി പ്രഖ്യാപിച്ചിരുന്നില്ല. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.