ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് എട്ടോടെയാണ് മന്ത്രി ഡല്‍ഹി എയിംസിലെത്തിയത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് മന്ത്രി ചികിത്സ തേടിയതെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര നിയമ-നീതി വകുപ്പു മന്ത്രിയായ രവിശങ്കര്‍ പ്രസാദിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്.