കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ ദാമോദരന്‍(70)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ഇദ്ദേഹത്തെ നിയമിക്കുമെന്ന് പ്രചാരണം നടന്നിരുന്നു. ഇത് വിവാദമായി. പിന്നീട് ഉത്തരവ് താന്‍ കൈപ്പറ്റിയിട്ടില്ലെന്നും ഈ പദവി ഏറ്റെടുക്കില്ലെന്നും വ്യക്തമാക്കി ദാമോദരന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഒട്ടേറെ വിവാദമായ രാഷ്ട്രീയ കേസുകളില്‍ ദാമോദരന്‍ ഹാജരായിട്ടുണ്ട്.