Connect with us

More

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി എം.എം.മണി

Published

on

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. 163 മെഗാവാട്ട് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയെന്ന് നിയമസഭയില്‍ മന്ത്രി അറിയിച്ചു. എന്‍ .ഷംസുദ്ധീന്‍ എം.എല്‍.എയുടെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിയാണ് മന്ത്രിസഭയില്‍ മണി വായിച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് 6.07കിലോമീറ്റര്‍ മുകളിലായി 23മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മ്മിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതിക്ക് 936കോടി രൂപയാണ് ചെലവുവരുന്നത്. നേരത്തെ എല്‍.ഡി.എഫ് സമയത്ത് അധികാരത്തിലേറിയ സമയത്ത് വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. സി.പി.ഐ ഉള്‍പ്പെടെ എതിര്‍പ്പുന്നയിച്ചപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പിന്നീട് കടകംപള്ളി പ്രസ്താവന തിരുത്തുകയും ചെയ്തു. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അതിരപ്പള്ളി പദ്ധതിപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് നാലു രൂപയാണ് വില വരിക. 2001-ല്‍ പദ്ധതി നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നപ്പോള്‍ അന്ന് 409കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.

kerala

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ

താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി

Published

on

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.

താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടക മുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നല്‍കിയ ശേഷം സഹോദരൻ. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്നും അദ്ദേഹം.

Continue Reading

kerala

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു; വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു

Published

on

വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം , അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്

 

Continue Reading

kerala

കരിപ്പൂരിൽ പകൽ സമയമുളള വിമാന സർവീസുകൾ പുനരാരംഭിച്ചു

റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്

Published

on

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം നിയന്ത്രണമേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു. എട്ടു മാസത്തിനു ശേഷമാണ് പകൽ നിയന്ത്രണം നീക്കിയത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ വൈകീട്ട് ആറുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം, റൺവേയിലെ നിയന്ത്രണം നീക്കിയതിനാൽ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങൾക്ക് പകൽ ഇറങ്ങാൻ തടസ്സമുണ്ടാകില്ല.

Continue Reading

Trending