കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന എം.എം മണിയുടെ പ്രസംഗ വിവാദത്തെ വിലയിരുത്തി മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നിരുത്തവാദപരമായ പ്രസ്താവനകള്‍ നടത്തുന്ന എം.എം മണിയുടെ പ്രശ്‌നം മണി അഥവാ സമ്പത്താണെന്ന് എം.എല്‍.എ വിശദീകരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു:
സർക്കാറിന്റെ പൊതുസ്വത്ത് കട്ട് തിന്നുന്ന കുറെയാളുകൾ!അവരെ സംരക്ഷിക്കാൻ വേണ്ടി മാത്രം നിലനിൽക്കുന്ന ഒരു ഗവൺമെന്റ്!
സർക്കാർ ഭൂമിയിൽ നിന്നും കുരിശ് പൊളിച്ച് മാറ്റിയ നടപടിക്രമം ഏത് രീതിയിൽ മത വികാരത്തെ വ്രണപ്പെടുത്തും എന്നത് ഒരിക്കലും എംഎം മണിയുടെയോ ഈ ഗവൺമെന്റിന്റെയോ ഉത്കണഠയായിരുന്നില്ല!
മറിച്ചത് ബാബ്രി മസ്ജിദിനോട് പോലും ഉപമിച്ച് മതവികാരം ഇളക്കി വിടുകയായിരുന്നു ലക്ഷ്യം!
ദയവ് ചെയ്ത് മന്ത്രി മണി ഇനിയെങ്കിലും മനസ്സിലാക്കേണ്ട കാര്യം ബാബ്രി മസ്ജിദ് ഗവൺമെന്റ് ഭൂമിയിൽ അനധികൃത്യമായി സ്ഥാപിച്ച പള്ളിയല്ല എന്നതാണ്!
(സ്വന്തം താൽപര്യങ്ങൾക്ക് മതേതരത്വ ഭാരതത്തിന്റെ നെഞ്ചിലേറ്റ ആ മഹാ ദുരന്തത്തെ ഇത്രമാത്രം ലാഘവ ബുദ്ധിയോടെ കാണരുതെന്ന് ഒരപേക്ഷയുണ്ട്🙏🏻)
മസ്ജിദാണെങ്കിലും ചർച്ചാണെങ്കിലും അമ്പലമാണെങ്കിലും മാർഗം ശരിയല്ലാതെ ഒരു ആരാധനയും പൂർണ്ണമാകില്ലെന്ന് ഇതിനോടകം വിശ്വാസി സമൂഹം തന്നെ എൽഡിഎഫ് ഗവൺമെന്റിന് മനസ്സിലാക്കി കൊടുത്തു എന്നതാണ് മാതൃകാപരമായ കാര്യം!
മണിയുടെ ആവശ്യം മണിയാണ്!
അത് ബ്ലാക്ക്,ബ്ലൂ വൈറ്റ് തുടങ്ങിയ കളർ വ്യത്യാസമൊന്നും മൂപ്പർക്കില്ല!
അനധികൃത വെട്ടിപ്പിടിക്കലിന്റെ ആശാനാണ് ആശാൻ!
സഹോദരൻ ലംബോദര മഹാരാജന്റെ സാമ്രാജ്യങ്ങളാണ് എല്ലാം!
ശ്രീറാ വെങ്കട്ട് റാം ചുമതലാബോധമുള്ള ധീരനാണ്!പക്ഷേ ഇനിയുമദ്ദേഹം ജെസിബിയുമായി പ്രയാണം തുടർന്നാൽ മണി നാടൻ ഭാഷയുടെ പുതിയ വൃത്തനിയമങ്ങൾ മലയാളികളെ പഠിപ്പിക്കും!അത് സ്ത്രീകൾക്കും നിരാലംബർക്കും നേരെയാവുമ്പോൾ പ്രത്യേകിച്ചും! പിന്നീടൊരിക്കലും പ്രതികരണങ്ങളുയരാത്ത രീതിയിൽ അശ്ലീലതയുടെ ആഴങ്ങളിലേക്ക് അവരെ ചവിട്ടിത്താഴ്ത്തുക എന്നതാണ് മന്ത്രി തമ്പുരാന്റെ രീതിയും നീതിയും!
തന്റെ മനോഹരമായ ഭാഷാ മികവിന് ചമത്ക്കാരങ്ങൾ നിർമ്മിച്ച് നൽകുന്ന മുഖ്യപ്രജാപതി നാട് ഭരിക്കുമ്പോൾ അല്ലെങ്കിൽ വേറെന്ത് പേടിക്കാനാണ്!!
കൂട്ടിനാണെങ്കിൽ ലക്ഷ,ണമുള്ള ഒരു ഉഗ്രൻ ജനപ്രധിനിതിയും ഉണ്ട്!
പാവം..ഭൂമിയില്ലാത്തത് കൊണ്ട് ഗവൺമെന്റ് ഭൂമിയിൽ വിശ്രമകേന്ദ്രം പണിത് കുടുംബവുമൊത്ത് സുഖശയനം നടത്തുകയാണ് സാധു!
മുസ്ലിം ലീഗ് പ്രവർത്തകരാരെങ്കിലും അദ്ദേഹത്തിനൊരു ബൈത്തുറഹ്മ ഉണ്ടാക്കി നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്!അത്രമാത്രം പ്രയാസത്തിലാണ് ആ തൊഴിലാളി സ്നേഹിയായ ജനപ്രധിനിതി !!!
സംസ്ഥാനത്തെ പോലീസ് മേധാവിക്ക് പോലും നീതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിക്കേണ്ട കാലത്ത് പെമ്പിളൈ ഒരുമയുടെ പോരാട്ടം വിജയിക്കുമോ..ചുമതലാ ബോധമുള്ള ഉദ്യോഗസ്ഥരെ നായ്ക്കളായ് ചിത്രീകരിക്കുന്ന മന്ത്രിമാരെ അതിജീവിച്ച് ശ്രീറാം വെങ്കട്ട്റാമിനും സംഘത്തിനും നീതിപൂർവ്വമായ നിർവ്വഹണം മൂന്നാറിൽ സാധ്യമാകുമോ..പ്രജാപതികൾ വാഴുകയാണ്!ഉപദേശികൾ ഭരിക്കുകയാണ്!എത്രകാലം നാം ചെവിപ്പൊത്തി ഇരിക്കും…???
മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.
Be the first to write a comment.