Connect with us

crime

അസമില്‍ ലൗ ജിഹാദ് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; 17 കാരനെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്

പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. 

Published

on

അസമിലെ കച്ചാര്‍ ജില്ലയില്‍ പെണ്‍ സുഹൃത്തിനോട് സംസാരിച്ച മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു. സംഭവത്തിന് പിന്നാലെ യുവാവിനെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

അസമിലെ നര്‍സിങ്പുര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ സൊനാലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ യുവാവ് തന്റെ മുന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് ചോദ്യം ചെയ്ത് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

17 കാരനും പെണ്‍കുട്ടിയും രാവിലെ എട്ട് മണിയോടെ സ്‌കൂളിന് സമീപത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ഹിന്ദു യുവാവ് 17 കാരനോട് പേര് ചോദിക്കുകയും തുടര്‍ന്ന് അവന്‍ തന്റെ മുസ്‌ലിം പേര് പറഞ്ഞതോടെ മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയുമായിരുന്നു. 15-20 പേര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇവരെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഈ ദൃശ്യത്തില്‍ 17കാരനെ അര്‍ദ്ധനഗ്നനായി ഒരു തൂണുമായി ചേര്‍ത്ത് കെട്ടിനിര്‍ത്തിയതായും മറ്റൊരു വീഡിയോയില്‍ കൈകള്‍ പരസ്പരം കെട്ടിയിട്ട് പ്രദേശവാസികള്‍ക്ക് മുന്നിലൂടെ നടത്തിക്കുന്നതായും കാണാം.

മര്‍ദ്ദനമേറ്റ് അലിയുടെ മൂക്കില്‍ നിന്ന് രക്തം വരുന്നതായും ദൃശ്യത്തില്‍ കാണുന്നുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് സഹായത്തിനായി കരയുന്നതും പെണ്‍കുട്ടിയുമായി പ്രണയബന്ധമില്ലെന്നും അക്രമികളോട് പറയുന്നുണ്ട്. ആള്‍ക്കൂട്ടത്തിലെ ഒരു സ്ത്രീ പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍ സംഭവം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുശേഷം പെണ്‍കുട്ടിയുടെ പരാതിയില്‍ 17കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ഓണ്‍ലൈന്‍ മാധ്യമമായ ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

‘പെണ്‍കുട്ടിയുടെ പരാതിയിലുള്ള പോക്‌സോ കേസ് പ്രകാരമാണ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മുസ്‌ലിം യുവാവ് മറ്റൊരു ഹിന്ദു ആണ്‍കുട്ടിയുടെ പേരില്‍ പെണ്‍കുട്ടിക്ക് ഒരു അശ്ലീല വീഡിയോ അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമായും പോക്‌സോ കേസ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേപോലെ യുവാവിനെ അക്രമിച്ച കേസില്‍ ഒരാളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്,’ കച്ചാര്‍ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഹിന്ദുത്വ ഗ്രൂപ്പ് ആയ ബജ്‌രംഗ്ദളിന്റെ ഇടപെടലാണ് തന്റെ മരുമകന്റെ അറസ്റ്റിന് കാരണമായതെന്ന് ആരോപിച്ച് 17കാരന്റെ അമ്മാവന്‍ രംഗത്തെത്തിയിട്ടുണ്ട്. ‘എന്റെ മരുമകന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും അതിന്റെ വീഡിയോ തെളിവ് ആയി ഉണ്ടായിരുന്നിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇത് അനീതിയാണ്,’ റഹീം ഉദ്ദിന്‍ ബര്‍ഭൂയാന്‍ ദി സ്‌ക്രോളിനോട് പറഞ്ഞു.

രണ്ടാഴ്ച മുമ്പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ലവ് ജിഹാദിന് ജീവപര്യന്തം തടവ് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിലായിരുന്നു പ്രഖ്യാപനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വെർച്വ‌ൽ അറസ്റ്റിലാക്കി’: മാലാപാര്‍വതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്

Published

on

നടി മാലാ പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമം. കുറിയർ തടഞ്ഞു വച്ചെന്നു പറഞ്ഞാണ് സൈബർ തട്ടിപ്പിന് ശ്രമം നടത്തിയത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വൽ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തയ്‌വാനിലേക്ക് ലഹരിമരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെർച്വൽ അറസ്റ്റിലാക്കി ചോദ്യം ചെയ്തതെന്നും പണം തട്ടുന്നതിന് മുൻപു തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു.

‘മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കോള്‍ വന്നത്. രാവിലെ 10 മണിക്കാണ് കോള്‍ വന്നത്. കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കോള്‍ വന്നത്. മുന്‍പും സമാനമായ നിലയില്‍ കൊറിയര്‍ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു ഉല്‍പ്പന്നം വരുത്തിയപ്പോള്‍ കസ്റ്റംസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് പൈസ അടയക്കുകയായിരുന്നു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്. കോള്‍ ഉടന്‍ തന്നെ ഒരു കസ്റ്റമര്‍ കെയര്‍ കോളിലേക്ക് കണക്ട് ചെയ്തു. കസ്റ്റ്മര്‍ കെയറില്‍ വിക്രം സിങ് എന്ന ഒരു മനുഷ്യനാണ് കോള്‍ എടുത്തത്. ഇയാള്‍ വളരെ സൗമ്യനായാണ് സംസാരിച്ചത്. അപ്പോള്‍ പാഴ്‌സല്‍ പിടിച്ചുവെച്ചതിനെ കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ ശരിയാണെന്ന് മറുതലയ്ക്കലില്‍ നിന്ന് പറഞ്ഞു. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തയ്വാനിലേക്ക് പാക്കേജ് പോയിട്ടുണ്ട്, അതില്‍ നിയമവിരുദ്ധ സാധനങ്ങളാണ് ഉള്ളതെന്ന് പറഞ്ഞു’

‘അന്ധേരിയിലെ നിന്നാണ് പാഴ്‌സല്‍ പോയിരിക്കുന്നത്. അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, 200 ഗ്രാം എംഡിഎംഎ, ലാപ്പ്‌ടോപ്പ് എന്നിവയാണ് ഉള്ളത്. ഞാന്‍ അയച്ചിട്ടില്ല എന്ന് പറഞ്ഞു. അപ്പോള്‍ നിരവധിപ്പേര്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ വീണിട്ടുണ്ട്. വേണമെങ്കില്‍ പൊലീസുമായി കണക്ട് ചെയ്യാം എന്ന് പറഞ്ഞു. ഇതുകേട്ടതോടെ ഞാന്‍ ഒരുനിമിഷം സ്തംഭിച്ചു പോയി. അവിടെ പരാതി കൊടുത്തിടുന്നതാണ് നല്ലത് എന്നെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു കോള്‍. തുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരു വാട്‌സ്ആപ്പ് കോളാണ് വന്നത്. പ്രകാശ് കുമാര്‍ ഗുണ്ടു എന്നയാള്‍ വിളിച്ചു. നിങ്ങളുടെ പേരില്‍ 12 സംസ്ഥാനങ്ങളില്‍ പല ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ആയുധ ഇടപാട് നടന്നിട്ടുണ്ട്. ഇത്തരത്തില്‍ ഗൗരവമായാണ് പറഞ്ഞത്. വിശ്വസിപ്പിക്കാനായി ഐഡി കാര്‍ഡും അയച്ചു തന്നു. അതിനിടെ കോളില്‍ ഒരു ബ്രേക്ക് വന്നു. അപ്പോള്‍ ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. ഇതോടെ ഐഡി കാര്‍ഡില്‍ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞു. ഈ സംശയമാണ് തട്ടിപ്പാണ് എന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. പിന്നീട് അവര്‍ വിളിച്ചിട്ടില്ല’- മാലാ പാര്‍വതി പറഞ്ഞു.

Continue Reading

crime

മദ്യപിച്ച് കാറോടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിഇടിച്ചു തെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്

ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു.

Published

on

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു.

അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷം കവടിയാറില്‍ നിന്ന് വെള്ളയമ്പലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ച് വന്നത്. ബൈജു മദ്യലഹരിയില്‍ ആയിരുന്നു. അപടത്തില്‍ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Continue Reading

crime

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ

ബാലയുമായി ജീവിക്കുന്ന സമയത്ത് ശരീരീരകമായിവ ഉപദ്രവിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ടാണ് വിവരം.

Published

on

നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മുൻ ഭാര്യ നൽകിയ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്നായിരുന്നു മുൻ ഭാര്യയുടെ പരാതി. ബാലയുമായി ജീവിക്കുന്ന സമയത്ത് ശരീരീരകമായിവ ഉപദ്രവിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ടാണ് വിവരം.

ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതര വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജെജെ ആക്റ്റ് ഉൾപ്പെടെ ചുമത്തി. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായ ദുരിതത്തിലേക്ക് തള്ളിവിട്ടു എന്ന് പരാതിയിൽ പറയുന്നു. മകളെ സംരക്ഷിച്ചില്ല എന്നും പരാതി ചൂണ്ടിക്കാട്ടുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ബാലക്കെതിരെ കേസെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ മുൻ ഭാര്യയും ബാലയും നേരത്തെ വാദപ്രതിവാദങ്ങൾ നടത്തിയിരുന്നു. ഇതിനിടെ ഇവരുടെ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ വിശദീകരണവുമായി രം​ഗത്തെത്തുന്ന സാഹ​ചര്യം ഉണ്ടായി. തുടർന്നാണ് മുൻഭാര്യ നിയമപരമായി നീങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കടവന്ത്ര സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബാലയ്‌ക്കെതിരെ മകൾ നടത്തിയ പ്രതികരണത്തിന് പിന്നാലെ താരം മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കുട്ടി കനത്ത സൈബർ ബുള്ളിയിങ് നേരിട്ടിരുന്നു, പിന്നാലെ ഇതിനെതിരെ അമൃത സുരേഷും രംഗത്തെത്തിയിരുന്നു.

Continue Reading

Trending