ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് വീണ്ടും അരും കൊല. പൊലീസ് നോക്കിനില്‍ക്കെ രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ പശുക്കളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചുകൊന്നത്. ഹരിയാനയിലെ മേവാതില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോവുകയായിരുന്ന ഉമ്മര്‍ മുഹമ്മദാണ് ഗോരക്ഷകരാല്‍ കൊല്ലെപ്പട്ടത്. ഉമ്മറിനോടൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ അക്രമികളുടെ പരിക്കേറ്റി ചികിത്സയിലാണ്. അതേസമയം സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും എഫ്.ഐ. ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിയമനടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഗോവിന്ദ് ഗന്ദിന് സമീപത്തായിരുന്നു സംഭവം.

വെടിയേറ്റ് വീണ ഉമറിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും കൂടെയുണ്ടായിരുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി ഗ്രാമവാസികള്‍ പറഞ്ഞു. വെടിവെച്ച് കൊന്നശേഷം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഓടുന്ന ട്രെയിനിനു മുന്നിലേക്കിട്ടു. എന്നാല്‍ തലയും ഇടതുകൈയും മാത്രമേ ട്രെയിനിനടിയില്‍ പെട്ടുള്ളു. വെടിയേറ്റ ശീരഭാഗമുള്‍പ്പെടെ ട്രെയിനിനടിയില്‍ പെട്ടിട്ടില്ല.

പൊലീസുകാര്‍ സ്ഥലത്തുണ്ടായിട്ടും അക്രമികളെ തടയാനോ പിടികൂടാനോ പൊലീസ് ശ്രമിക്കാത്തതില്‍ മേവാതിയില്‍ ജനങ്ങള്‍ സംഘടിച്ചു പ്രതിഷേധിച്ചു. അക്രമം തടയാന്‍ അവരൊന്നും ചെയ്തില്ലെന്നും കൊല്ലപ്പെട്ട ഉമ്മന്റെ ബന്ധുക്കള്‍ ആരോപിച്ചു. പൊലീസിന്റെ പ്രതികള്‍ക്കനുകൂലമായ നടപടിയില്‍ പ്രതിഷേധിച്ച,് കേസ് രജിസ്റ്റര്‍ ചെയ്യാതെ മൃതദേഹം സ്വീകരിക്കുകയോ സംസ്‌കരിക്കുകയോ ചെയ്യില്ലെന്ന് ബന്ധവുക്കള്‍ അറിയിച്ചു.