ഭോപ്പാല്‍: ഭോപ്പാലിലെ അമര്‍ഖണ്ഡകില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിലേക്ക് ആളെ കൂട്ടിയത് ദിവസക്കൂലിക്കെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശ് മു്ഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നര്‍മദായാത്രയുടെ സമാപന സമ്മേളനത്തിലാണ് മോദിക്കായി കൂലിക്ക് ആളെയിറക്കിയത്. ആളൊന്നിന് 500 രൂപയാണ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത്. തുക നല്‍കിയതാവട്ടെ ശുചീകരണ യജ്ഞമായ സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്നും. മധ്യപ്രദേശ് സര്‍ക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. അരലക്ഷത്തോളം ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. ഈ ഇനത്തില്‍ 25 കോടിയിലധികം രൂപയാണ് ബിജെപി സര്‍ക്കാര്‍ അനധികൃതമായി ചെലവഴിച്ചത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നാണ് കൂലിക്ക് ആളെ കണ്ടെത്തിയത്. സ്വച്ഛ് ഭാരത് മിഷന്‍ രേഖകളില്‍ പരിശീലന പരിപാടി എന്നു കാണിച്ചായിരുന്നു ഫണ്ട് വകമാറ്റിയത്.

swachh-bharat
നര്‍മ്മദാ നദിക്കു സമീപത്ത് ഇത്തരമൊരു പരിപാടി നടത്തിയതിന് നേരത്തെ ദേശീയ ഹരിത ട്രിബ്യൂണല്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വിമര്‍ശിച്ചിരുന്നു. റാലി പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം.