ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നും സിഐയുടെ സമീപനത്തെ തുടര്‍ന്നും ആതമഹത്യ ചെയ്ത എല്‍എല്‍ബി വിദ്യാര്‍ത്ഥി മോഫിയയുടെ മരണത്തില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ മുന്‍ സിഐ സുധീറിന്റെ പേരും. സുധിറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക
വിഷമം ഉണ്ടാക്കി എന്നാണ് കുറ്റപത്രത്തിലുള്ളത്.

നീതികിട്ടില്ലെന്ന മനോവിഷമത്തില്‍ സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ എത്തിയ ഉടനെ മോഫിയ ആത്മഹത്യ ചെയ്‌തെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എസ്എച്ച്ഒ മൊഫിയയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിന് പ്രതികളെ കസ്റ്റഡിയില്‍ നിന്ന് വിട്ടു കിട്ടണം. പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ചയാണ് വിധി പറയുക.