കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിച്ച് നടന്‍ മോഹന്‍ലാല്‍. നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പെട്ടെന്ന് കുറച്ച് ദോഷം ചെയ്യുമെങ്കിലും ഭാവിയില്‍ ഗുണം ചെയ്യുമെന്ന് പോസ്റ്റില്‍ പറയുന്നു. ബ്ലോഗിലാണ് മോഹന്‍ലാല്‍ നോട്ട് പിന്‍വലിക്കലിനെ സപ്പോര്‍ട്ട് ചെയ്ത് എഴുതിയിരിക്കുന്നത്. മദ്യശാലക്കും സിനിമ കാണുന്നതിനും വരിയില്‍ നില്‍ക്കുന്ന നമ്മള്‍ക്കെന്താ ബാങ്കിന്റേയും എടിഎമ്മിന്റേയും മുന്നില്‍ വരില്‍ നില്‍ക്കുന്നതിന് പ്രശ്‌നമെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. ഇത് പറയുമ്പോള്‍ നിങ്ങള്‍ക്കറിയില്ലല്ലോ വിഷമം എന്ന് നിങ്ങള്‍ ചോദിക്കും. എന്നാല്‍ കേരളത്തിലും ഇന്ത്യയിലും പുറം രാജ്യങ്ങളിലും പോയാല്‍ തനിക്കവസരം ലഭിച്ചാല്‍ താനും എല്ലാവരേയും പോലെ വരിനിന്നാണ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കാറുള്ളതെന്ന് ലാല്‍ ബ്ലോഗില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.thecompleteactor.com/articles2/2016/11/a-big-salute-to-virtuous-india/