തിരുവനന്തപുരം: മോഹനന്‍ വൈദ്യരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 65 വയസായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ചേര്‍ത്തല സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് കുടുംബം നല്‍കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ബന്ധുവീട്ടിലെത്തിയ അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബന്ധുക്കളെ അറിയിച്ചിരുന്നു.