സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുന്നതിനായി തുടങ്ങിയ ക്യാമ്പയ്ന്‍ ആണ് മീടൂ. പല മാന്യന്മാരുടെരുടെ മൂഖം മൂടികള്‍ അഴിഞ്ഞു വീണത് മീ ടൂ വന്നതോടുകൂടിയാണ്. എന്നാല്‍ തങ്ങളുടെ ശത്രുക്കളെ പൊതുസമൂഹത്തില്‍ താറടിച്ചു കാണിക്കാന്‍ ചിലര്‍ ഈ പ്രസ്ഥാനത്തെ ദുരുപയോഗം ചെയുന്നുണ്ട്.

ഈ ദുരുപയോഗത്തിനെതിരെ നടന്‍ മോഹന്‍ലാലും രംഗത്ത് വന്നിരുന്നു. മീ ടൂവില്‍ പെണ്ണുങ്ങള്‍ക്ക് മാത്രമല്ല, ആണുങ്ങള്‍ക്കും പലതും പറയാന്‍ ഉണ്ടാകുമെന്നാണ് തന്നെ ചൊറിഞ്ഞ ഒരു മാധ്യമ പ്രവര്ത്തകന് മോഹന്‍ലാല്‍ കൊടുത്ത മറുപടി.
‘മീ ടൂവില്‍ ആണുങ്ങള്‍ക്കും പറയാന്‍ കഥകളുണ്ടാകും.ഞങ്ങളും മീ ടൂ അനുഭവങ്ങള്‍ തുറന്നു പറഞ്ഞേക്കാമെന്ന് മോഹന്‍ലാല്‍’ പറയുന്നു.