റസാഖ് ഒരുമനയൂര്‍

അബുദാബി: യുഎഇയില്‍ ആദ്യമായി കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും വന്ന 29 വയസ്സുള്ള യുവതിയിലാണ് കുരങ്ങ് പനി കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ക്കെതിരെ യുഎഇ എന്നും അതീവ ജാഗ്രതാണ് പുലര്‍ത്തിപ്പോരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങളെ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്.