Connect with us

kerala

എം.ആര്‍ അജിത്കുമാറിനെ ഡി.ജി.പിയാക്കുന്നത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ: വി.ഡി സതീശന്‍

മന്ത്രിമാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നപ്പോഴും മുഖ്യമന്ത്രിയാണ് അജിത് കുമാറിന് രക്ഷാകവചം ഒരുക്കിയത്. അതേസമയം പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Published

on

എഡിജിപി എം.ആര്‍. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിമാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നപ്പോഴും മുഖ്യമന്ത്രിയാണ് അജിത് കുമാറിന് രക്ഷാകവചം ഒരുക്കിയത്. അതേസമയം പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

അനധികൃത സ്വത്തു സമ്പാദനത്തിലുള്ള വിജിലന്‍സ് അന്വേഷണത്തിനു പുറമെ തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയത്. ക്രമസമാധാന ചുമതലയില്‍ തുടരവെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചത് സ്ഥാനക്കയറ്റം നല്‍കുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് സതീശന്‍ ആരോപിച്ചു.

പിണറായി വിജയന്റെ ദൂതനായാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. അജിത് കുമാര്‍ എ.ഡി.ജി.പി പദവിയിലിരുന്ന് ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം പിണറായി വിജയനു വേണ്ടിയായിരുന്നു എന്നത് അടിവരയിടുന്നതു കൂടിയാണ് ഡിജിപി സ്ഥാനമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

Published

on

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.

ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ്‌ ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.

സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.

രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ്‌ വ്യക്തമാക്കി.

Continue Reading

kerala

പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി

ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

Published

on

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ അന്യായത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോര്‍ജിന്റെ മതവിദ്വേഷ പരാമര്‍ശം. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിംകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി കേസെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നാണ് എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ പി.സി ജോര്‍ജ് പറഞ്ഞത്.

നെഹ്‌റു മുസല്‍മാനാണെന്നും ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുമായിരുന്ന തുടങ്ങിയ വിചിത്രവാദങ്ങളും ജോര്‍ജ് ഉന്നയിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായാണ് ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇന്നും (ബുധനാഴ്ച) നാളെയും ( വ്യാഴാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Continue Reading

Trending