കൊച്ചി: 18 കേന്ദ്ര സര്‍വ്വകലാശകളിലേക്കുള്ള (CUCET)യിലേക്കും ഐസറിലേക്കും പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശകയിലേക്കും ഒരേ ദിവസം പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപെടുന്ന പരീക്ഷാ അവസരം പിന്നീട് നല്‍കണമെന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയോടും ഐസറിനോടും കേരള ഹൈക്കോടതി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപെടുത്തുമെന്ന് കാണിച്ചു msf ദേശീയ കമ്മറ്റി അഡ്വ. ഹാരിസ് ബീരാന്‍ മുഖേന കേരള ഹൈകോടതില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാനവും വിദ്യാര്‍ത്ഥി അനുകൂലവുമായ ഈ വിധി വന്നത്. എംപിമാര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും സര്‍വ്വകലാശാല വിസി മാര്‍ക്കും കത്തെഴുതിയിട്ടും, വിദ്യാര്‍ത്ഥികളും, സംഘടനകളും നിവേദനം നല്‍കിയിട്ടും പരീക്ഷകള്‍ മാറ്റാനോ മറ്റു വഴികളിലൂടെ പ്രശ്‌ന പരിഹാരത്തിനോ സര്‍വ്വകലാശാല തയ്യാറാവാത്തതിനാലാണ് msf കോടതിയെ സമീപിച്ചത്.