കോഴിക്കോട്: ഹയര്‍സെക്കന്ററി പ്രവേശനത്തില്‍ സമുദായ സംവരണ അട്ടിമറിക്കെതിരെ എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.

ഉപരോധത്തിന് നേതൃത്വം നല്‍കിയ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, ഭാരവാഹികളായ സാബിത്ത് മായനാട്, സ്വഹിബ് മുഖദ്ദാര്‍, നൂറുദ്ദീന്‍ ചെറുവറ്റ, അനീസ് തോട്ടുങ്ങല്‍, നസീഫ് ചെറുവണ്ണൂര്‍ തുടങ്ങിയവരെ പൊലീസ് അറസ്റ്റു ചെയ്തു.