തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജനവിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. എംഎസ്എഫ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സമാധാനപരമായി മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. ചോദ്യങ്ങളില്‍ നിന്ന് ഭയന്നോടുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ മോശം പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, മുഖ്യമന്ത്രി പങ്കെടുക്കുന്ന സംവാദ പരിപാടി കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ ആരംഭിച്ചു. മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.