kerala
പോളിടെക്നിക്ക് യൂണിയന് തിരഞ്ഞെടുപ്പുകളില്‍ എംഎസ്എഫ് തരംഗം
എം.എസ്.എഫ് ഉയര്‍ത്തിപ്പിടിച്ച വിദ്യാര്‍ത്ഥി പക്ഷ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തുവെന്നതിന് തെളിവാണ് വിജയമെന്ന് പ്രവര്‍ത്തകര്‍

- പോളികള്‍ പൊളിച്ചടക്കി എം.എസ്.എഫ്
പോളികളില്‍ നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്ര വിജയം. എം. എസ്.എഫ് ഒറ്റക്കും മുന്നണിയായും മത്സരിച്ചയിടങ്ങളിലെല്ലാം വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ ഗവണ്മെന്റ് പോളികള്‍ അടക്കം തിരിച്ചുപ്പിടിച്ചു. വനിതാ പോളികളിലും മികച്ച നേട്ടം എം.എസ്.എഫിന് ലഭിച്ചു.
കോട്ടക്കല്‍ ഗവ: വനിതാ പോളി യൂണിയന് എം.എസ്.എഫ് ഒറ്റക്ക് തിരിച്ചുപ്പിടിച്ചപ്പോള് ഇരുപത്തിനാല് വര്‍ഷത്തെ എസ്.എഫ്.ഐ ഭരണം അവസാനിപ്പിച്ച് മേപ്പാടി ഗവണ്മെന്റ് പോളി യൂണിയന് എം. എസ് എഫ് മുന്നണി പിടിച്ചെടുത്തു. മഞ്ചേരി ഗവണ്മെന്റ് പോളി,എസ് എസ് എം പോളി തിരൂര്‍,എ കെ എന്‍ എം പോളി കോളജുകള്‍ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. സീതി സാഹിബ് മെമ്മോറിയല്‍ പോളി, പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളി,കോഴിക്കോട് വെസ്റ്റ് ഹില്‍ പോളി, എ.കെ.എന്‍.എം ഗവണ്മെന്റ് പോളി ചേളാരി എന്നിവ നിലനിര്‍ത്തി.
എം.എസ്.എഫ് ഉയര്‍ത്തിപ്പിടിച്ച വിദ്യാര്‍ത്ഥി പക്ഷ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തുവെന്നതിന് തെളിവാണ് പോളികളില്‍ നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന്റെ വിജയം എന്ന് എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ജനറല്‍ സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും തെരഞ്ഞെടുപ്പ് നേരിടാന്‍ വേണ്ടി യുഡിഎഫ് സജ്ജമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരിപൂര്‍ണ വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേതെന്ന് എ.പി അനില്‍ കുമാര്‍ പ്രതികരിച്ചു. നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.
അതേസമയം നിലമ്പൂരിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തില്‍ വിശ്വാസമുണ്ടെന്നും സുനിശ്ചിതമായ വിജയം യുഡിഎഫിനുണ്ടാകും എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. ജനങ്ങള്‍ നിലമ്പൂരില്‍ നല്കുന്ന മറുപടിയില്‍ സര്‍ക്കാറിന് പാസ് മാര്‍ക്ക് ലഭിക്കില്ലായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
kerala
കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍
കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു.

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു. കുടുതല്‍ ഇടങ്ങളിലേക്ക് പടരുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ശ്രമം തുടരുകയാണ്. ഡോണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
കപ്പലില്‍ 640 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നും പന്ത്രണ്ട് കണ്ടെയ്നറുകളില്‍ കാല്‍ഷ്യം കാര്‍ബൈഡും കപ്പലിന്റെ ടാങ്കില്‍ 84.44 മെട്രിക് ടണ്‍ ഡീസലുമുണ്ടെന്നുമാണ് വിവരം.
അതേസമയം കണ്ടെയ്നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ അടിയാനാണ് കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ തൊടരുതെന്നും അടുത്ത് പോകരുതെന്നും 112ല്‍ വിളിച്ച് വിവരമറിയിക്കണമെന്നും അറിയിപ്പുണ്ട്. കണ്ടെയ്നറുകളില്‍ നിന്ന് ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്ക്കാന് ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. കാര്‍ഗോയില്‍ മറൈന്‍ ഗ്യാസ് ഓയില്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്നറുകള്‍ മാറ്റാനുമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ എത്തിയിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട കപ്പല്‍ കപ്പല്‍ കടലില്‍ താഴുകയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കും, ജയം യുഡിഎഫിന്; പി വി അന്‍വര്‍
മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി അന്‍വര്‍. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ പിണറായി വിജയന് മത്സരിച്ചാലും വിജയിക്കില്ലെന്നും പി വി അന്‍ലര്‍ പറഞ്ഞു. നാലാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം എന്ട് ചെയ്തെന്നും പി വി അന്‍വര്‍ ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ 23 നുമാണ് നടക്കുക. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന് പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ മനസില്‍ വേദന നല്കിയ സമരമാണ് ആശ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരായി വന്ന് പരിപൂര്‍ണമായി ഇത്രയും പെട്ടെന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെവിടെയും കാണില്ലെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.
-
film13 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ