Culture
യുവജനയാത്രാ വേദിയില്‍ ഡി.ജി.പി ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വര്‍ഗീയതെക്കെതിരേയും അക്രമത്തിനെതിരേയുമായി മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യുവജന യാത്രക്ക് വടകരയില്‍ നല്‍കിയ സ്വീകരണ മഹാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുമ്പോളായായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വെളിപ്പെടുത്തല്‍.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയേയും ബി.ജെ.പി നേതാവ് അമിത് ഷായേയും വെള്ളപൂശാനുള്ള ഇടപെടല്‍ ലോക്നാഥ് ബെഹ്റ നടത്തിയെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.
ആഭ്യന്തര സഹമന്ത്രിയായിരിക്കേ വിവിധ കേസുകളുടെ ഫയലുകള്‍ നേരിട്ട് കണാന്‍ അവസരമുണ്ടായെന്നും. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ ഇവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കി. ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ബെഹ്‌റ ശ്രമിച്ചുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സംസ്ഥാനത്തെ ഡിജിപി നിയമനം ഇതിന് പ്രത്യുപകാരമാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
അന്നത്തെ എന്‍.ഐ.എ ഉദ്യോഗസ്ഥനായിരുന്ന ബെഹ്റയെ ഡി.ജി.പിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്രമോദിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആ ഫയലില്‍ ഒപ്പുവച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘ്പരിവാര്‍ ഭരിക്കുന്ന രാജ്യത്ത് ഭീതിയോടെയാണ് മുസ്‌ലിംങളും ദളിതരും ജീവിക്കുന്നതെന്നും മോദി ഒരിക്കലും അധികാരത്തില്‍ വരരുതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. മോദിയുടെ മറ്റൊരു പതിപ്പാണ് കേരളത്തിലെ പിണറായിയുടെ ഭരണമെന്നും അച്ഛാദിനും എല്ലാം ശരിയാവലും അത് വ്യക്തമാക്കുന്നു. പ്രലോഭിപ്പിച്ച് അധികാരത്തിലെത്തിയ രണ്ടു പേരും സ്വേച്ചാധിപതികളാണ്. നരേന്ദ്രമോദി രാജ്യത്തെ കുത്തകകള്‍ക്ക് തീറെഴുതി സാമ്പത്തിക രംഗം തകര്‍ത്തു തരിപ്പണമാക്കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ലോകത്താകെ അമേരിക്ക ഉള്‍പ്പെടെ സാമ്പത്തിക മാന്ദ്യത്തില്‍ അമര്‍ന്നപ്പോള്‍ ഇന്ത്യയെ യു.പി.എയും മന്‍മോഹന്‍ സിംഗും സംരക്ഷിച്ചു നിര്‍ത്തി. ഇപ്പോള്‍ ഭരണ വൈകല്യങ്ങള്‍ കാരണം എല്ലാ മേഖലയും കൂപ്പുകുത്തി. സാംസ്‌കാകരികത, വൈജ്ഞാനിക, കാര്‍ഷിക, തൊഴില്‍ മേഖലകള്‍ നാമാവശേഷമായി. നെഞ്ചളവ് പറഞ്ഞതുകൊണ്ട് ഭരിക്കാനാവില്ല. രാജ്യം ഭരിക്കാനറിയാത്ത കഴിവ് കെട്ട മോദി ഇറങ്ങിപ്പോകണം. ഗാന്ധിജിയെ കുറിച്ച് സംഘികള്‍ക്ക് ഭയമാണ്. ആ ഓര്‍മ്മകള്‍ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും. രാജ്യത്താകെ അലയടിക്കുന്ന ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേ’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ യുവജനയാത്രാ പ്രസിഡന്റെ് പാണക്കാട് മുനവ്വറലി തങ്ങളുടേയും ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.
യൂത്ത് ലീഗ് യുവജനയാത്ര പരിപാടിക്കിടെ മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍…
‘അഞ്ച് വര്‍ഷക്കാലം ഞാന്‍ ആഭ്യന്തരവകുപ്പിന്റെ സഹമന്ത്രിയായിരുന്നു. ആ സന്ദര്‍ഭത്തില്‍ ഈ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഒരുപാടൊരുപാട് ഫയലുകള്‍ കാണാന്‍ എനിക്ക് സന്ദര്‍ഭമുണ്ടായിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുകൊണ്ട് അന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഒരു ഉദ്യോഗസ്ഥന്മാരിലൊരാളായിരുന്നു നമ്മുടെ ബെഹ്‌റ എന്നു പറഞ്ഞ ഇന്നത്തെ ഡി.ജി.പിയെന്ന കാര്യമോര്‍ക്കണം. ആ മനുഷ്യന്‍ നരേന്ദ്രമോദിയേയും അമിത് ഷായേയും വെള്ളപൂശാന്‍ വേണ്ടി അന്ന് അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞങ്ങള്‍ക്കൊക്കെ തന്നെ വിസ്മയമുളവാക്കിയ റിപ്പോര്‍ട്ടാണ് എന്നുമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. അതിന്റെ പ്രത്യുപകാരമെന്ന തോതില്‍ നരേന്ദ്രമോദി തന്റെ പ്രിയപ്പെട്ട പുതിയ കൂട്ടുകാരന്‍ ശ്രീമാന്‍ പിണറായി വിജയനോട് ഈ ഫയലിലാദ്യം ഒപ്പുവെക്കണമെന്നു പറഞ്ഞപ്പോള്‍ അക്ഷരം പ്രതിയാവാക്കുകള്‍ ശിരസ്സാവഹിച്ചുകൊണ്ടാണ് അദ്ദേഹം ആ ഫയലില്‍ ഒപ്പുവെച്ചത്.’
വീഡിയോ സ്റ്റോറി കാണാം.
Film
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

filim
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.
പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.
മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.
india
ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില്‍ വൈസ് ക്യാപ്റ്റന്‍
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും
-
Film19 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര്‍ പിടിയില്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര്‍ മരിച്ചു
-
kerala3 days ago
എസ്.എഫ്.ഐ നടത്തുന്നത് ഇടത് ഹിന്ദുത്വ അജണ്ടയുടെ പ്രചാരണം: പി.കെ നവാസ്