തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസില്‍ ഭീതിയുമുണ്ടന്ന് ഇന്നലത്തോടെ വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവിശ്വാസ പ്രമേയം നിയമസഭയില്‍ സാങ്കേതികമായി പരാജയപ്പെട്ടെങ്കിലും കേരള മനസാക്ഷിക്ക് മുന്നില്‍ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ആര്‍ക്കും മനസിലായില്ല. എന്‍. ഐ. എ അറസ്റ്റ് ചെയ്യുന്ന ആദ്യ മന്ത്രിയായി കെ.ടി. ജലീല്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.