Connect with us

kerala

ഓന്തുപോലും നാണിച്ചുപോകും;വിദേശവായ്പക്ക് പിണറായി ഇരന്നത് നിലപാടുകളില്‍ മലക്കംമറിഞ്ഞു- കെ സുധാകരന്‍

കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍പോലും സിപിഎം ലോകബാങ്കിനും എഡിബിക്കുമെതിരേ ഏറെനാള്‍ ഉറഞ്ഞു തുള്ളിയിട്ടുണ്ട്

Published

on

എഡിബിയുടെയും ലോകബാങ്കിന്റെയും പ്രതിനിധികളെ കരിഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും കേരളത്തില്‍നിന്നോടിച്ച സിപിഎമ്മിന്റെ മുഖ്യമന്ത്രി യുഎസ് സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ആസ്ഥാനെത്തത്തി കടംവാങ്ങാന്‍ ഇരന്നത് നിലപാടുകളില്‍ മലക്കംമറിഞ്ഞാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍പോലും സിപിഎം ലോകബാങ്കിനും എഡിബിക്കുമെതിരേ ഏറെനാള്‍ ഉറഞ്ഞു തുള്ളിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ നടത്തിയ പ്രസംഗങ്ങള്‍ക്കും എഴുത്തുകള്‍ക്കും കയ്യും കണക്കുമില്ല. സിപിഎം നിറംമാറുന്നതുപോലെ മാറാന്‍ ഓന്തിനുപോലും കഴിയില്ലെന്നു സുധാകരന്‍ പരിഹസിച്ചു.

സര്‍ക്കാരിന്റെ ആധുനികവത്കരണത്തിനുള്ള എംജിപി പ്രോഗ്രാമില്‍ 1200 കോടി രൂപയുടെ വിദേശവായ്പ എടുക്കാന്‍ 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം വമ്പിച്ച പ്രക്ഷോഭം നടത്തി. എഡിബി സംഘത്തെ ഡിവൈഎഫ്‌ഐക്കാര്‍ കരിഓയില്‍ ഒഴിച്ച് ഓടിച്ചുവിടുകയും അവരുടെ ഓഫീസ് തച്ചുടക്കുകയും ചെയ്തു. എംജിപി സെക്രട്ടറി കെഎം ഏബ്രാഹാമിന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കണമെന്ന് വിഎസ് പ്രസംഗിച്ചപ്പോള്‍ പിണറായിയും കോടിയേരിയും ആര്‍ത്തുചിരിച്ചു.

2006ല്‍ വിഎസ് സര്‍ക്കാര്‍ വിദേശവായ്പാ നടപടികളുമായി മുന്നോട്ടുപോകുകയും 1200 കോടി രൂപ വാങ്ങിയെടുക്കുകയും ചെയ്തപ്പോള്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഒരിക്കല്‍ക്കൂടി പുറത്തുവന്നു. 5 നഗരസഭകളുടെ വികസനത്തിനാണ് ഈ തുക വിനിയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1998ലാണ് വിദേശവായ്പക്ക് ശ്രമം ആരംഭിച്ചത്. അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്. ആ വര്‍ഷം പൊഖ്‌റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങളും ധനകാര്യസ്ഥാപനങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആ വായ്പ അന്നു ലഭിക്കാതെ പോയത്.

അമേരിക്കയിലെ വിഖ്യാതമായ ജോണ്‍സ് ഹോപ്കിന്‍സിന് ഏഷ്യന്‍ കാമ്പസ് തുടങ്ങാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധാരണയായപ്പോഴും സിപിഎം ഉറഞ്ഞു തുള്ളി. മൂന്നാറില്‍ 72 ഏക്കറില്‍ 700 കോടി രൂപ മുടക്കി തുടങ്ങാനിരുന്ന കൂറ്റന്‍ ആശുപത്രിയായിരുന്നു ഇതെങ്കിലും സിപിഎം പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ സിംഗപ്പൂരിലേക്ക് ഓടിരക്ഷപ്പെട്ടു. ഇന്നത് ലോകത്തിലെ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രം കൂടിയാണ്. അതുണ്ടായിരുന്നെങ്കില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അമേരിക്കയിലേക്ക് കൂടെക്കൂടെ ഓടാതെ മൂന്നാറിൽ ചികിത്സ നടത്താമായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending