kerala
ആശമാരുടെ നിരാഹാര സമരം 11 ദിവസം പിന്നിടുന്നു
നാളെ തലമുടി മുറിച്ച് പ്രതിഷേധം

സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 49-ാം ദിവസവും തുടരുന്നു. നിരാഹാര സമരം 11 ദിവസവും പിന്നിടുകയാണ്. ആശാവര്‍ക്കര്‍മാര്‍ അടുത്തഘട്ടമായി നാളെ മുതല്‍ മുടിമുറിക്കല്‍ സമരം നടത്തും. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടം എന്ന നിലയില്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ആശസമരത്തിന്റെ ഭാഗമായി നടത്താന്‍ പോകുന്ന മുടി മുറിക്കല്‍ സമരം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.
154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എസ്.എസ് അനിതകുമാരി, ബീന പിറ്റര്‍, എസ്.ബി രാജി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എസ്. ഷൈലജയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് രാജി സമരം ഏറ്റെടുത്തത്.
അതേസമയം ആശസമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്നത് അങ്ങേയറ്റം ഖേദകരമായ നിലപാടാണെന്ന് ആശ വര്‍ക്കേഴ്‌സ് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും മന്ത്രി ആദ്യം നിന്നിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും മിനി വ്യക്തമാക്കി. ചര്‍ച്ചയില്‍ മന്ത്രി മോശമായിട്ടാണ് പെരുമാറിയതെന്നും മിനി ആരോപിച്ചു.
kerala
പഹല്‍ഗാം ആക്രമണം’ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ആര്‍ക്കെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കണം; അഡ്വ. ഹാരിസ് ബീരാൻ എം.പി
ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.

പഹൽഗാമിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെയും കേന്ദ്ര ഇന്റലിജൻസിന്റെയും വീഴ്ച വളരെ വ്യക്തമാണെന്നും എന്നാൽ ഇന്നുവരെ അതിന്റെ ഉത്തരവാദിത്തം ഒരു കേന്ദ്രമന്ത്രിയും ഒരു ഉദ്യോഗസ്ഥനും ഏറ്റെടുത്തില്ലെന്നു മാത്രമല്ല തീവ്രവാദി ആക്രമണം കഴിഞ്ഞ് 100 ദിവസമായിട്ടും ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പോലും കഴിഞ്ഞില്ലെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ അറിയിച്ചു. ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.
തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ഒരു മൗനാചരണം പോലും രാജ്യം നടത്തിയില്ലയെന്നും പകരം ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണൽ സോഫിയ കുറേഷി, ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി മേനോൻ ഉൾപ്പെടെയുള്ള ഇരകളെ ബി ജെ പി യുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ അപമാനിക്കുകയായിരിന്നുവെന്നും എം പി ആരോപിച്ചു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള മുസ്ലിംലീഗിന്റെ അനുശോചനം അറിയിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച ഹാരിസ് ബീരാൻ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിച്ച് പോരാടിയ സൈനികർക്കുള്ള തന്റെ പാർട്ടിയുടെ അനുമോദനങ്ങൾ അറിയിക്കാനും മറന്നില്ല.
india
കന്യാസ്ത്രീകളെ അറസ്റ്റ്; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
കന്യാസ്ത്രീകള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയാണെന്നും കോടതിയിലുള്ള വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കന്യാസ്ത്രീകള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയാണെന്നും കോടതിയിലുള്ള വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ അജണ്ട വെച്ച് ചോദ്യങ്ങളുന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണെന്ന് അവര്‍ തന്നെ പറയുന്ന വോയിസ് ക്ലിപ് കേള്‍പ്പിക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതോടെ, തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.
സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണെന്നും അറസ്റ്റിലേക്ക് നയിച്ചത് ബജ്‌റംഗ്ദളിന്റെ പിന്തുണയോടെയാണെന്നും ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരെ മന്ത്രി പരിഹസിച്ചു. കന്യാസ്ത്രീകളെ പിടിച്ചത് ബി.ജെ.പിയല്ലെന്നും ടി.ടി.ഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചാണ് ഛത്തീസ്ഗഢില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തുവന്നിട്ടുണ്ട്.
മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെയാണ് തീരുമാനിക്കേണ്ടതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
kerala
കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുന്നു; വിമര്‍ശിച്ച് ദീപിക മുഖപത്രം
ആരും ഹിന്ദുമതത്തില്‍ ചേരുന്നതിനെ മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല. കുംഭമേളയില്‍ മറ്റു മതസ്ഥര്‍ പങ്കാളികളാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല.

കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുകയാണെന്ന് കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക. മതപരിവര്‍ത്തനത്തിന് ഒറ്റ നിര്‍വചനം മാത്രമാണോയെന്നും വിദേശത്ത് ഹൈന്ദവ സന്യാസിമാര്‍ മതപ്രചാരണവും മതപരിവര്‍ത്തനവും നടത്തുന്നുണ്ടെന്നും ഇതിനെ ആരും മതപരിവര്‍ത്തനമായി വിശേഷിപ്പിക്കുന്നില്ലെന്നും ദീപികയുടെ എഡിറ്റോറിയല്‍ ചോദിക്കുന്നു.
‘കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുന്നു. ക്രൈസ്തവരെ വേട്ടയാടി നിശബ്ദരാക്കാന്‍ ഇന്നത്തെ ലോകക്രമത്തില്‍ എളുപ്പമാകില്ല. ആരും ഹിന്ദുമതത്തില്‍ ചേരുന്നതിനെ മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല. കുംഭമേളയില്‍ മറ്റു മതസ്ഥര്‍ പങ്കാളികളാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. വിദേശത്ത് ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി തന്നെ അപലപിക്കുന്നു. കന്യാസ്ത്രീ വേട്ട പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചില്ല. പീഡനങ്ങളും അടിച്ചമര്‍ത്തലുകളും യാതനകളും ക്രൈസ്തവ സഭക്ക് പുത്തരിയല്ലെന്ന് ഒരിക്കല്‍ കൂടി ബജ്‌റംഗ്ദളിനെയും കൂട്ടാളികളെയും ഓര്‍പ്പിക്കട്ട.
രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചാല്‍ തളരുന്നതല്ല ക്രൈസ്തവ വിശ്വാസവും പ്രേഷിത ചൈതന്യവും. അവര്‍ക്ക് പിന്തുണയുമായി പതിനായിരങ്ങള്‍ ജയിലിന് പുറത്തുണ്ട്. സത്യം ജയിക്കുക തന്നെ ചെയ്യും. വര്‍ഗീയ ശക്തികളുടെ അഴിഞ്ഞാട്ടം അതിന്റെ എല്ലാ അതിര്‍ത്തിവരമ്പുകളും ഭേദിക്കുന്നുവെന്നും ഇനിയും കാഴ്ചക്കാരായി തുടരരുതെന്നും ഭരണാധികാരികളെ ഓര്‍മിപ്പിക്കുന്നുവെന്നും’ ദീപിക എഡിറ്റോറിയലില്‍ ചോദിക്കുന്നു.
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
india2 days ago
രാജ്യതലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഒരുങ്ങി; ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം ഓഗസ്റ്റ് 24ന്