തിരുവനന്തപുരം: കൊന്നവരെയും കൊന്നിച്ചവരെയും സംരക്ഷിച്ചവരെയും പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിലൂടെ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സിബിഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ കോടികള്‍ ചെലവിട്ട് സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്ന കൊലയാളികളുടെ ദൈവമായ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കൊലയാളികളുടെ ആരാധനാലയമായ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. ഇത് ജനങ്ങള്‍ക്ക് യാാതൊരു താല്‍പ്പര്യവുമുള്ള കേസല്ല. അഭിഭാഷകര്‍ക്കുവേണ്ടി ചിലവാക്കിയ കോടികള്‍ സര്‍ക്കാരിലേക്ക് തിരിച്ചടക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.