Sports
രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ പിടിമുറുക്കം; മുത്തുസ്വാമിയുടെ പകുതി സെഞ്ചുറി തിളക്കം
ബൗളിങ് ഓള്‍റൗണ്ടര്‍ സെനുരാന്‍ മുത്തുസ്വാമിയുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് എന്ന ഉറച്ച നിലയിലേക്കാണ് മുന്നേറിയത്.
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. ബൗളിങ് ഓള്‍റൗണ്ടര്‍ സെനുരാന്‍ മുത്തുസ്വാമിയുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് എന്ന ഉറച്ച നിലയിലേക്കാണ് മുന്നേറിയത്.
രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടപ്പെട്ടിട്ടില്ല. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരെയ്നെ സെനുരാന്‍ മുത്തുസ്വാമി കൂട്ടുകെട്ട് പിരിയാത്ത ഏഴാം വിക്കറ്റിന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ദിവസം 247/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 56 റണ്‍സ് നേടിയ മുത്തുസ്വാമി ഇപ്പോള്‍ വരെ ടോപ് സ്‌കോററാണ്. 38 റണ്‍സോടെ കൈല്‍ വെരെയ്നെയും അദ്ദേഹത്തോടൊപ്പം ക്രീസില്‍ നില്‍ക്കുന്നു.
ആദ്യ ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ പ്രകടനത്തില്‍ എയ്ഡന്‍ മാര്‍ക്രം (38), റയാന്‍ റിക്ലത്തണ്‍ (35), ട്രിസ്റ്റന്‍ സ്റ്റബ്സ് (49), ക്യാപ്റ്റന്‍ തെംബ ബവൂമ (41), ടോണി ഡി സോഴ്സി (28) എന്നിവര്‍ നിര്‍ണായക സംഭാവന നല്‍കി.
ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികവ് തെളിയിച്ചു.
Sports
ആഫ്രിക്കൻ നേഷൻസ് കപ്പിന് മുമ്പ് താരങ്ങൾ ക്ലബ്ബിനൊപ്പം വേണമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്
താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി
ലണ്ടൻ: അടുത്ത മാസം തുടങ്ങുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ തയ്യാറെടുപ്പിനായി താരങ്ങളെ നേരത്തെ വിളിച്ചുവരുത്താനുള്ള ദേശീയ ടീമുകളുടെ നീക്കത്തെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് ആശങ്ക പ്രകടിപ്പിച്ചു. താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി, വിവിധ ദേശീയ ഫുട്‌ബോൾ ഫെഡറേഷനുകളുമായി ചർച്ചകൾ തുടരുന്നുവെന്ന് പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി.
യുനൈറ്റഡിന്റെ നിരയിൽ നിന്ന് കാമറൂണിന്റെ ബ്രയാൻ എംബ്യുമോ, മൊറോക്കോയുടെ മസ്‌റോയി, ഐവറി കോസ്റ്റ് താരമായ അമാദ് ഡിയാലോ എന്നിവരാണ് നേഷൻസ് കപ്പിനായി ദേശീയ ടീമുകളിൽ ചേരാനൊരുങ്ങുന്നത്. ഡിസംബർ 21 മുതൽ ജനുവരി 18 വരെ മൊറോക്കോയിലാണ് ടൂർണമെന്റ് നടക്കുന്നത്.
സാധാരണയായി മത്സരങ്ങൾക്ക് രണ്ട് ആഴ്‌ച മുമ്പ് താരങ്ങളെ ദേശീയ ടീമുകൾ വിളിച്ചുവരുത്തും. എന്നാൽ ഡിസംബർ 8-ന് വോൾവ്‌സിനെതിരെയും ഡിസംബർ 15-ന് ബോൺമൗത്തിനെയുംതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്കായി ഈ താരങ്ങൾ ക്ലബിനൊപ്പം തുടരണം എന്നതാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആവശ്യം.
Sports
സ്വന്തം മൈതാനത്ത് ലിവര്‍പൂളിന് കനത്ത തോല്‍വി
പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു.
ലണ്ടന്‍: ഈ സീസണിലെ ആറാം പരാജയം ലിവര്‍പൂളിനെ തേടിയെത്തി. പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു. മുറീലോ, നിക്കോള സാവോണ, മോര്‍ഗന്‍ ഗിബ്സ്-വൈറ്റ് എന്നിവര്‍ നോട്ടിങ്ഹാമിനായി ഗോളുകള്‍ നേടി.
12 മത്സരങ്ങളില്‍ ആറു ജയം മാത്രമുള്ള ലിവര്‍പൂള്‍ 18 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.
ദിവസത്തിലെ മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വോള്‍വ്സിനെ 2-1 ന് തോല്‍പ്പിക്കുകയും ഫുള്‍ഹാം സണ്ടര്‍ലാന്‍ഡിനെതിരെ 1-0 ന് ജയം നേടുകയും ചെയ്തു. ബ്രൈറ്റണ്‍ 2-1 ന് ബ്രെന്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. ബോണ്‍മൗത്ത്-വെസ്റ്റ്ഹാം മത്സരം 2-2 എന്ന നിലയില്‍ സമനിലയായി. നേരത്തെ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ചെല്‍സി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
Sports
സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025: കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ നായകന്‍
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം: 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.
നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ ലക്‌നൗവിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുഖ്യപരിശീലകന്‍ അമയ് ഖുറാസിയയുടെ നേതൃത്വത്തിലായിരിക്കും ടീം മത്സരിക്കുന്നത്. ടീം ഈ മാസം 22-ന് ലക്‌നൗവിലേക്ക് യാത്രതിരിക്കും.
കേരള ടീം സഞ്ജു സാംസണ്‍ (നായകന്‍), അഹമ്മദ് ഇമ്രാന്‍ (ഉപനായകന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍, വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, അങ്കിത് ശര്‍മ, കൃഷ്ണ ദേവന്‍, അബ്ദുല്‍ ബാസിത്, ശറഫുദ്ധീന്‍ എന്‍.എം, സിബിന്‍ ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി സാംസണ്‍, വിഘ്നേശ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കെ. സി. എ പ്രതീക്ഷിക്കുന്നത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
world13 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍

