മുംബൈ. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം ശിവസേന ഉറപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫാഡ്‌നാവിസ് ശിവസേനക്കെതിരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ശിവസേനയിലെ വിശ്വനാഥ് മഹാദേശ്വര്‍ മുംബൈ മേയറാകുമെന്ന് ഉറപ്പച്ചത്.

ഇരു പാര്‍ട്ടികളും കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളില്‍ കൂറ് കക്ഷികളാണെങ്കിലും മുംബൈ മുന്‍സിപ്പല്‍ തിരിഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍ 227 സീറ്റില്‍ 84 സീറ്റുകള്‍ നേടി ശിവസേന ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 84 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പി യാണ് രണ്ടാമത്തെ വലിയ കക്ഷി. കോണ്‍ഗ്രസ്സിന് 31 സീറ്റില്‍ തൃപ്തിയടയേണ്ടി വന്നു.

അതേസമയം എന്‍.സി.പി മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക ഇരു കക്ഷികളുമായും യാതൊരൂ ധാരണയുമില്ലെന്ന് എന്‍.സി. പി മഹാരാഷ്ട്ര പ്രസിഡണ്ട് സുനില്‍ താക്കറെ വ്യകിതമാക്കി.