Connect with us

kerala

മുനമ്പം: പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിം ലീഗ്‌

മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരവും വസ്തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്.

Published

on

ചിറായി മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടു. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരവും വസ്തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്.

പ്രശ്‌ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട കമ്മിഷൻ ഇത്തരത്തിൽ ഈ വിഷയത്തെ പരിഹരിക്കുന്ന വിധത്തിലുള്ള തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുനമ്പം പ്രശ്‌നത്തിൽ സാമുദായിക സൗഹാർദ്ദം ഉറപ്പ് വരുത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും മതിപ്പുളവാക്കുന്ന രീതിയിൽ ഇടപെടൽ നടത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ യോഗം അഭിനന്ദിച്ചു. ഈ പ്രവർത്തനങ്ങളുമായി അഭംഗുരം മുന്നോട്ട് പോകണമെന്നും യോഗം അഭ്യർത്ഥിച്ചു.

ഇത് സംബന്ധിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്ന നിലപാട് അന്തിമമാണെന്നും യോഗം വ്യക്തമാക്കി. നേരത്തെ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ നിലപാട് തന്നെയാണ് ഈ വിഷയത്തിൽ മുസ്‌ലിംലീഗിനുള്ളത്. പ്രശ്‌ന പരിഹാരം വൈകുന്നത് വിദ്വേഷ പ്രചാരകർക്ക് സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ അവസരം നൽകും. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആരാധനാലയ നിയമം സംരക്ഷിക്കപ്പെടണമെന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ മതേതര സമൂഹം ചെറുത്ത് തോൽപിക്കണമെന്നും ഇന്ത്യയിലെ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരായും ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായും സംഭവിക്കുന്ന ന്യൂനപക്ഷ വേട്ടകൾ അവസാനിപ്പിക്കണമെന്നും യോഗം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, മുസ്‌ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപനേതാവ് ഡോ.എം.കെ മുനീർ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, അബ്ദുറഹിമാൻ കല്ലായി, സി.എച്ച് റഷീദ്, ടി.എം സലീം, ഡോ.സി.പി ബാവ ഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പി സൈതലവി, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ധീൻ എം.എൽ.എ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുള്ള, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, സെക്രട്ടറിയേറ്റ് അംഗങ്ങൾ, എം.എൽ.എ മാർ, ജില്ല പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാർ, പോഷക ഘടകം പ്രതിനിധികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ക്ഷണിതാക്കൾ ചർച്ചയിൽ പങ്കെടുത്തു.

kerala

വടകരയിലെ ശ്മശാന റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് (62) മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

Published

on

കോഴിക്കോട് വടകര അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് (62) മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സ്ത്രീ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ സംഭവ സ്ഥലത്തു നിന്നും മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

 

Continue Reading

kerala

കോഴിക്കോട് വന്‍ തീപിടിത്തം; ആക്രിക്കട കത്തി നശിച്ചു

തീപിടിത്തം അറിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

Published

on

കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം. ഹോട്ടലിലും സമീപത്തുള്ള ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തി  തീയണക്കുകയായിരുന്നു. അതേസമയം തീപിടിത്തം അറിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

ഹോട്ടലിന്‍ന്റെ പ്ന്‍ഭാഗത്തു നിന്ന്് തീ കത്തിപ്പടരുകയായിരുന്നു. പിന്നാലെ സമീപത്തുള്ള പള്ളിയിലേക്കും തീ പടര്‍ന്നു. സംഭവത്തില്‍ പള്ളിക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളിമാട് കുന്ന്, മീഞ്ചന്ത, ഫയര്‍‌സ്റ്റേഷനുകളില്‍ നിന്ന് എഴോളം യൂണിറ്റുകള്‍ എത്തി തീയണക്കുകയാണ് ചെയ്തത്.

Continue Reading

kerala

പത്തനംതിട്ട പീഡനം: 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.

Published

on

പത്തനംതിട്ടയില്‍ പതിനെട്ടുകാരിയായ ദലിത് പെണ്‍കുട്ടി 13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായ കേസില്‍ ഇതുവരെ് 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളും രജിസ്റ്റര്‍ ചെയ്തു. 28 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ പലതവണ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് സൂചന. പ്രദേശവാസിയായ പി ദീപു മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയതായാണ് സൂചന. ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന് നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇവര്‍ കാണുകയും ചെയ്യുന്നു. കാറില്‍ രണ്ടു പേര്‍ക്കൊപ്പം എത്തിയ ഇയാള്‍ കുട്ടിയെ മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ശേഷം ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വെച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായും കണ്ടെത്തി.

സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വെച്ചും അതിക്രമം നടന്നുവെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഭൂരിഭാഗം പ്രതികളേയും കണ്ടെത്തി. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം് കേസ് അന്വേഷിക്കുന്നു.

 

Continue Reading

Trending