kerala
മൂന്നാറില്‍ സി.പി.എം-സി.പി.ഐ ചേരിപ്പോര് പരസ്യമായി; പരസ്പരം പരിഹസിച്ചും കുറ്റപ്പെടുത്തിയും നോട്ടീസ്
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന് സി.പി.എമ്മും കുട്ടിയെ നുള്ളി നോവിച്ചിട്ട് തൊട്ടിലാട്ടുന്നുവെന്ന് സി.പി.ഐയും പരസ്പരം പരിഹസിച്ചും ആരോപിച്ചുമാണ് നോട്ടീസിറക്കിയിരിക്കുന്നത്.

കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള മൂന്നാര്‍ ദൗത്യത്തെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ചേരിപ്പോര്. ഇരു പാര്‍ട്ടികളും പരസ്പരം പരിഹസിച്ച് നോട്ടീസിറക്കി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന് സി.പി.എമ്മും കുട്ടിയെ നുള്ളി നോവിച്ചിട്ട് തൊട്ടിലാട്ടുന്നുവെന്ന് സി.പി.ഐയും പരസ്പരം പരിഹസിച്ചും ആരോപിച്ചുമാണ് നോട്ടീസിറക്കിയിരിക്കുന്നത്.
റവന്യൂ ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം വന്യൂ വകുപ്പിന് നഷ്ടമായെന്ന് സി.പി.എം ആരോപിക്കുമ്പോള്‍ റവന്യൂ വകുപ്പിനെ മോശമാക്കാന്‍ സമരം നടത്തിയവരാണ് സി.പി.എമ്മെന്ന് സി.പി.ഐ തിരിച്ചടിച്ചു. സി.പി.ഐ വനിതാ നേതാവിന്റെ ഭര്‍ത്താവിന്റെ പേരിലുള്ള വസ്തു മൂന്നാര്‍ ദൗത്യത്തിന്റെ ഭാഗമായി ഒഴുപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നാറില്‍ സി.പി.ഐ, സി.പി.എം ചേരിപ്പോര് രൂക്ഷമായത്.
മൂന്നാര്‍ ടൗണിലും മൂന്നാര്‍ വില്ലേജ് ഓഫീസിന് സമീപത്തുമുള്ള കയ്യേറ്റങ്ങളും ദിവസങ്ങള്‍ക്ക് മുമ്പ് റവന്യു ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചിരുന്നു. ചിന്നക്കനാലില്‍ ടിസന്‍ തച്ചങ്കരി കയ്യേറിയ ഭൂമിയും ഒഴിപ്പിച്ചിരുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങള്‍ പൊളിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശമുണ്ട്.
എന്നാല്‍ വന്‍കിട കയ്യേറ്റങ്ങളെ ദൗത്യ സംഘം തൊടുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ചിന്നക്കനാലിലെ കര്‍ഷക ഭൂമി ഒഴുപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വന്‍കിടക്കാരിലേക്കും ദൗത്യ സംഘം നീങ്ങുമെന്ന് റവന്യൂ മന്ത്രി അടക്കം വ്യക്തമാക്കിയെങ്കിലും ആകെ ഒഴിപ്പിച്ച വന്‍കിട കയ്യേറ്റം ടിസന്‍ തച്ചങ്കിരിയുടെ 7 ഏക്കര്‍ മാത്രമാണ്.
മൂന്നാറില്‍ ദൗത്യ സംഘം ഒഴുപ്പിച്ചത് രണ്ടര സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള കയ്യേറ്റങ്ങളാണ്. ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്ന കടമുറികളും ദൗത്യ സംഘം ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചു. ദേവികുളം സെറ്റില്‍മെന്റ് കോളനിക്ക് സമീപത്തുള്ള ബിജുനു മണി, സെന്തില്‍കുമാര്‍, അജിത എന്നിവര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ സംഘം ഒഴിപ്പിച്ചത്. എല്ലാവരും ദേവികുളം സ്വദേശികളാണ്.
ബിജുനു മണിയുടെ വീട് ഉള്‍പ്പെടെയുള്ള 7 സെന്റും സെല്‍വരാജ്, അജിത എന്നിവരുടെ 2.5 സെന്റ് വീതവും ഭൂമിയാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ ബോര്‍ഡ് സ്ഥാപിച്ചു. ചെറുകിട കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിനെതിരെ സി.പി.എം അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയി. ദൗത്യ സംഘത്തിന്റെ നടപടിക്കെതിരേ റിട്ട് ഹര്‍ജ്ജി നല്‍കുന്നതിനും കഴിഞ്ഞ ദിവസ്സം സിങ്ക്കണ്ടത്ത് ചേര്‍ന്ന ഭൂ സംരക്ഷണ സമിതി യോഗം തീരുമാനമെടുത്തിരുന്നു.
kerala
പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്‌കൂളിന് സമീപം വിദ്യാര്‍ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്‍ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില്‍ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.
kerala
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിന് പിന്നാലെ കണ്ണൂര്‍ ജയിലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ സിസ്റ്റം മുഴുവന്‍ തകരാറിലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികള്‍ മുറിച്ചത് അറിയാതിരുന്നതും, സെല്ലിനുള്ളിലേക്ക് കൂടുതല്‍ തുണികള്‍ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും വീഴ്ച്ച വ്യക്തമാക്കുന്നത്. ജയില്‍ ചാടിയ ദിവസം രാത്രി പരിശോധന രേഖകളില്‍ ഒതുങ്ങി. രണ്ടുമണിക്കൂര്‍ ഇടപെട്ട് സെല്‍ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
kerala
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസ് ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസം
അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു.

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു. പുല്ലാടിന് സമീപം ചാലുവാതുക്കല്‍ എന്ന സ്ഥലത്ത് വൈകിട്ടോടെയാണ് സംഭവം.
മല്ലപ്പള്ളി ഡിപ്പോയിലെ കോഴഞ്ചേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഗ്ലോബല്‍ എന്ന പേരിലുള്ള സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് അദ്ദേഹത്തെ തള്ളിമാറ്റി സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഉള്ളില്‍ കയറുകയും ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തിടുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യ ബസുമായി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ റോഡിലിരുന്ന് സ്വകാര്യബസ് പോകുന്നത് തടഞ്ഞു.
തുടര്‍ന്ന് കീഴ്‌വായ്പൂര് പോലീസ് സ്വകാര്യ ബസും ഡ്രൈവറിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്