മഞ്ചേശ്വരം: പ്രാദേശിക ലീഗ് നേതാവ് മുസ്തഫയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഉപ്പള കൈക്കമ്പ ബങ്കള സ്വദേശി ആദം (23), ഉപ്പള നയാബസാര്‍ സ്വദേശി നൗഷാദ് (23) എന്നിവരാണ് പിടിയിലായത്. ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവാണ് മുസ്തഫ.

കുമ്പള സി.ഐ പ്രമോദും എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും സ്‌ക്വാഡ് അംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കുടുങ്ങിയത് സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ്. ജില്ല പൊലീസ് ചീഫ് ഡി. ശില്‍പക്ക് അക്രമത്തിനിരയായ മുസ്തഫ പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ പരാതി നല്‍കിയതിനാല്‍ അന്വേഷണ സംഘത്തെ മാറ്റി ഒരാഴ്ചയ്ക്കുള്ളിലാണ് കേസിന് തുമ്പായതും പ്രതികള്‍ കുടുങ്ങിയതും.

ഇതില്‍ ആദം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സി.ഐ പ്രമോദ് പറഞ്ഞു.കേസില്‍ അഞ്ചോളം പ്രതികള്‍ ഉണ്ടെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് നടത്തിവന്ന അന്വേഷണം ഒരാഴ്ച മുമ്പണ് കുമ്പള സി.ഐക്ക് ജില്ല പൊലീസ് ചീഫ് കൈമാറിയത്.33-ഓളം വെട്ടേറ്റ മുസ്തഫയെ രണ്ട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.