Connect with us

kerala

മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് നാളെ തുടക്കം

നവംബര്‍ 1 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ, മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍, വാര്‍ഡ്/ശാഖ തലങ്ങളില്‍ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

Published

on

  • ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് നാളെ തുടക്കമാവും. ശാഖാതലം തൊട്ട് സംസ്ഥാനതലം വരെയുള്ള ഘടകങ്ങളില്‍ നാളെ രാവിലെ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനങ്ങള്‍ നടക്കും. ബന്ധപ്പെട്ട ഘടകത്തിലെ സീനിയറായ ഒരംഗത്തിന് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് എല്ലാ ഘടകങ്ങളിലും മെമ്പര്‍ഷിപ്പ്് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പാണക്കാട്ട് നിര്‍വഹിക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുള്ള വെബ്‌സൈറ്റ് ലോഞ്ചിംഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ വിവിധ ഘടകങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
നവംബര്‍ 1 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ, മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍, വാര്‍ഡ്/ശാഖ തലങ്ങളില്‍ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
സമയ ബന്ധിതമായി കാമ്പയിന്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്. പാര്‍ട്ടിയുടെ നയവും നിലപാടുകളും അംഗീകരിക്കുകയും ആശയാദര്‍ശങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കേണ്ടതാണ്. മുസ്‌ലിംലീഗിന്റെ ചരിത്രത്തിലും വളര്‍ച്ചയിലും ഈ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം വലിയ കാല്‍വെപ്പാണ്.

പൂര്‍ണമായും ഓണ്‍ലൈനിലൂടെ ഡാറ്റകള്‍ സംഭരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന പുതിയ സംവിധാനത്തെ അണികള്‍ ആവേശത്തോടെ സ്വാഗതം ചെയ്യുന്നു.
സംസ്ഥാന കമ്മറ്റി ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ ഘടകങ്ങളിലേക്ക് നിരീക്ഷകരായി നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ അതത് പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതാണ്.

മെമ്പര്‍ഷിപ്പ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്പും വെബ്‌സൈറ്റും സജ്ജമായിട്ടുണ്ട്.www.iumlmembership.com എന്നതാണ് വെബ്‌സൈറ്റ് അഡ്രസ്സ്, പ്ലേ സ്റ്റോറില്‍ IUML kerala Membership എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തും മെമ്പര്‍ഷിപ്പ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഇതിനായി ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചിട്ടുണ്ട്. 9744678000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ഡ്/ശാഖാ കമ്മറ്റികള്‍ക്കുള്ള യൂസര്‍ ഐഡിയും പാസ് വേര്‍ഡും പഞ്ചായത്ത് കമ്മറ്റി മുഖേന നല്‍കുന്നതാണ്.

വാര്‍ഡ്/ശാഖകളില്‍ ഒരു അംഗത്തെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ചുമതലപ്പെടുത്തേണ്ടതും ആ അംഗംമാത്രം ആളുകളുടെ വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യേണ്ടതുമാണ്. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ അവസാന ദിവസം വരെ കാത്തിരിക്കാതെ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നമുറക്ക് തന്നെ അപ്‌ലോഡ് ചെയ്യുന്ന പ്രവര്‍ത്തനവും ആരംഭിക്കേണ്ടതാണ്.

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

Health

ആശുപത്രികളിലെ പരിപാടികളില്‍ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം

Published

on

ആശുപത്രി വളപ്പില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപാടികള്‍ നടത്തുന്ന സമയങ്ങളില്‍ വലിയ ശബ്ദഘോഷങ്ങളോ വെടിമരുന്ന് പ്രയോഗമോ പാടില്ല. പരിപാടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാകണം.

രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. ആശുപത്രികളിലെ പൊതുഅന്തരീക്ഷം രോഗി സൗഹൃദമായി നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

Continue Reading

Food

കായംകുളം നഗരസഭയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്

Published

on

കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ന്ല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

ബുധനാഴ്ചയാണ് കായംകുളം നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.

 

Continue Reading

Trending