ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിൽ പോയി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മുസ്ലിംലീഗ് എംപിമാർ.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വേണ്ടി പാർലമെന്റ് അംഗങ്ങളായ  ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, നവാസ്ഗനി എന്നിവരാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ പോയി അന്തിമോപചാരമർപ്പിച്ചത്.

അതേസമയം  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും മധുലിക റാവത്തിന്‍റെയും സംസ്കാരം ഇന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹി കന്‍റോണ്‍മെന്‍റിൽ വെച്ച് നടക്കും.