കോഴിക്കോട്: നവീകരിച്ച മുസ്‌ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ലീഗ് ഹൗസാണ് ഇന്ന് രാവിലെ 10ന് തുറന്നു നല്‍കിയത്.

മുസ്‌ലിം ലീഗ് സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,തമിഴ്‌നാട് സംസ്ഥാന പ്രിന്‍സിപ്പല്‍ വൈസ് പ്രസിഡന്റും മുന്‍ എം.പിയുമായ അബ്ദുറഹിമാന്‍, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, പോഷക ഘടകം സംസ്ഥാന പ്രസിഡന്റുമാരായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ നവാസ്, സുഹ്‌റ മമ്പാട്, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, യു.സി രാമന്‍, കുറുക്കോളി മൊയ്തീന്‍, ഹനീഫ മൂന്നിയൂര്‍, കെ.എം.സി.സി നേതാക്കള്‍ പങ്കെടുത്തു.