നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചവശനാക്കി. ഭാര്‍സിങ്കി മേഖലയിലാണ് സംഭവം. 36കാരനായ സലിം ഇസ്മായില്‍ ഷായെയാണ് നാലു പേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയത്. ഇരുചക്രവാഹനത്തില്‍ തടഞ്ഞുനിര്‍ത്തി ബീഫ് കൈവശമുണ്ടെന്നാരോപിച്ച് മര്‍ദിക്കുകയായിരുന്നു. തന്റെ കൈയിലുള്ളത് ഗോമാംസമല്ലെന്ന് സലിം പറഞ്ഞെങ്കിലും സംഘം അത് ചെവികൊള്ളാന്‍ തയാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ പ്രഹാര്‍ സംഘടന്‍ എന്ന സംഘത്തിലെ ആളുകളാണ് പൊലീസ് പറഞ്ഞു. പ്രദേശത്തെ എംഎല്‍എയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.