crime
കൈക്കൂലി വാങ്ങുന്നതിനിടെ എം.വി.ഐ പിടിയില്‍; പണം കണ്ടെടുത്തത് ചാക്കില്‍ നിന്ന്
ഫറോക്ക് സബ് ആര്‍.ടി.ഒ ഓഫീസിലെ എം.വി.ഐ. അബ്ദുള്‍ ജലീലാണ് അറസ്റ്റിലായത്.

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. ഫറോക്ക് സബ് ആര്‍.ടി.ഒ ഓഫീസിലെ എം.വി.ഐ. അബ്ദുള്‍ ജലീലാണ് അറസ്റ്റിലായത്. അഴിഞ്ഞിലത്തെ വീട്ടില്‍വെച്ച് 10000 രൂപയുമായാണ് ജലീല്‍ പിടിയിലായത്. ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐ.ഡി. ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കൈക്കൂലിത്തുക വാങ്ങിയതിനാണ് അറസ്റ്റിലായത്.
അവധിദിവസം ആയതിനാല്‍ കൈക്കൂലിത്തുക വീട്ടിലെത്തി നല്‍കണം എന്ന് ജലീല്‍ ആവശ്യപ്പെട്ടതിന്‍പ്രകാരം പരാതിക്കാരന്‍ ഈ തുകയുമായി ഉദ്യോഗസ്ഥന്റെ വീട്ടിലെത്തുകയായിരുന്നു. ഇവിടെവെച്ച് പണം കൈമാറി പരാതിക്കാരന്‍ പുറത്തിയങ്ങിയ ശേഷമാണ് വിജിലന്‍സ് വീടിനുള്ളില്‍ കടന്ന് കൈക്കൂലിത്തുക കൈയോടെ പിടികൂടിയത്.
ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐ.ഡി. അബ്ദുള്‍ ജലീല്‍ ഈയടുത്ത് ബ്ലോക്ക് ചെയ്തിരുന്നു. പരിശോധനയ്ക്ക് എത്തിയ സമയത്ത് കടയുടെ ഉടമ അവിടെ ഇല്ലായിരുന്നു എന്ന കാരണം പറഞ്ഞാണ് ജലീല്‍ സിസ്റ്റത്തിന്റെ ലോഗിന്‍ ഐ.ഡി. ബ്ലോക്ക് ചെയ്തത്.
ഐ.ഡി. വീണ്ടെടുത്ത് നല്‍കുന്നതിനായി 10000 രൂപ നല്‍കണമെന്നായിരുന്നു അബ്ദുള്‍ ജലീലിന്റെ ആവശ്യം. ഇതോടെ കടയുടമ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പരാതിക്കാരന്‍ ഫിനോഫ്‌തെലിന്‍ പുരട്ടിയ നോട്ടുകളുമായി ജലീലിന്റെ വീട്ടിലെത്തിയത്.
മഫ്തിയിലെത്തിയവരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ലത്തീഫ് ഉടന്‍തന്നെ പണം അടുക്കളിയിലുണ്ടായിരുന്ന ചാക്കിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് വിജിലന്‍സ് പണം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇടുക്കി കാഞ്ഞാര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് ഫറോക്ക് സബ് ആര്‍.ടി.ഒ. ഓഫീസിലെത്തിയിട്ട് രണ്ടുവര്‍ഷമേ ആകുന്നുള്ളൂ. ഏജന്‍സികളില്‍ നിന്നും െ്രെഡവിങ് സ്‌കൂളുകളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നതായി പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവം മൂലമാണ് ഇതുവരെയും കേസെടുക്കാതിരുന്നത് എന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇയാളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
crime
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കസ്റ്റംസ് ഇന്‍സ്പക്ടര്‍ കെ അനീഷിനെതിരെയാണ് നടപടി. 2023ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് കെ അനീഷ്. നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം. ഡിആര്‍ഐയാണ് അനീഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
crime
‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
crime
‘വിഷം കൊടുത്തു കൊല്ലാമെന്ന് പറഞ്ഞു, പിതാവും രണ്ടാനമ്മയും ക്രൂരമായി മര്‍ദിച്ചു’; 9 വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍

തണര്‍ത്തു പൊന്തിയ കവിളുകളായിരുന്നു അവളുടെ അനുഭവം ടീച്ചര്‍മാരിലേക്ക് എത്തിച്ചത്. നോട്ട്ബുക്ക് പരിശോധിച്ചപ്പോള്‍ കരയാതെ വായിക്കാന്‍ കഴിയാത്ത, മൂന്നു പേജുള്ള കുറിപ്പും കണ്ടു. നോട്ടു ബുക്കിലെ വരികള്‍ ഇങ്ങനെയായിരുന്നു. ‘എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണു കാണിക്കുന്നത്. എനിക്കു സുഖമില്ല സാറെ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയ്യുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്.
സ്വന്തം അനുഭവങ്ങള്‍ ചേര്‍ത്ത് കൊണ്ട് ഒരു 9 വയസ്സുക്കാരി എഴുതിയ കുറിപ്പുകളാണിവ, ഒരു വര്‍ഷമായി തുടരുന്ന ക്രൂരപീഡനത്തിന്റെ ചുരുക്കമേ അതിലുണ്ടായിരുന്നൊള്ളു. സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. അവര്‍ എത്തിയപ്പോഴേക്കും പ്രതികളായ പാലമേല്‍ കഞ്ചുകോട് പൂവണ്ണംതടത്തില്‍ കിഴക്കേതില്‍ അന്‍സാറും ഭാര്യ ഷെബീനയും ഒളിവില്‍ പോയി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം കുട്ടിയുടെ മാതാവ് തെസ്‌നി മരിച്ചു. തുടര്‍ന്ന് അന്‍സാറിന്റെ മാതാപിതാക്കളാണു കുട്ടിയെ വളര്‍ത്തിയത്. 5 വര്‍ഷം മുന്‍പ് അന്‍സാര്‍ മാതൃസഹോദരന്റെ മകള്‍ ഷെബീനയെ വിവാഹം ചെയ്തു. ഇവര്‍ക്കു നാലുവയസ്സുള്ള മകനുണ്ട്. ഇന്നലെ രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോള്‍ കവിളുകളിലെ തിണര്‍പ്പു കണ്ട് അധ്യാപിക വിവരം അനേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്.
ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ഷെബീന തലമുടിയില്‍ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നെന്നും പിതാവിനോടു തന്നെ പറ്റി കള്ളങ്ങള്‍ പറഞ്ഞുവെന്നും കുട്ടി അധ്യാപകരോടും പൊലീസിനോടും പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഇരുകവിളിലും പലതവണ അടിക്കുകയും കാല്‍മുട്ടുകള്‍ അടിച്ചു ചതക്കുകയും ചെയ്തു. പുലര്‍ച്ചവരെ താന്‍ ഉറങ്ങാന്‍ കഴിയാതെ കരയുകയായിരുന്നു വെന്നും കുട്ടി പറഞ്ഞു.
അന്‍സാറിന്റെ കുടുംബവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ രണ്ടു മാസം മുന്‍പാണ് പുതിയ വീട്ടിലേക്കു താമസം മാറിയത്.
സെറ്റിയില്‍ ഇരിക്കരുത്, ശുചിമുറിയില്‍ കയറരുത്, ഫ്രിജ് തുറക്കരുത് തുടങ്ങി നിറയെ വിലക്കുകള്‍ അവള്‍ക്ക് അവിടെ ഉണ്ടായിരുന്നു. തന്നെ പിതൃമാതാവിനൊപ്പം വിടണമെന്നും പഴയ വീട്ടില്‍ താമസിച്ചാല്‍ മതിയെന്നും കുറിപ്പുകളിലും നേരിട്ടും അവള്‍ കരഞ്ഞു പറഞ്ഞു.
അന്‍സാര്‍ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു നൂറനാട് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അന്‍സാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്നാണ് പോലീസ് അറിയിച്ചത്.
‘കുട്ടിയുടെ മേല്‍ നിയന്ത്രണാധികാരം ഉള്ള വ്യക്തി കുട്ടികളെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ മനഃപൂര്‍വം അവഗണിക്കുകയോ വഴി കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് 3 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടില്ല. കോടതികളും ഇത്തരം അതിക്രമങ്ങളെ വളരെ ഗൗരവത്തിലാണു പരിഗണിക്കാറുള്ളത്.’ അഡ്വ. പാര്‍വതി മനോന്‍ (കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വിക്ടിം റൈറ്റ്‌സ് സെന്റര്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍).
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
kerala3 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
കോതമംഗലത്ത് അന്‍സിലിനെ കൊല്ലാന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര; തുടര്‍നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala3 days ago
ബിരിയാണി ഇല്ലെന്ന് പറഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ഉടമയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി
-
kerala3 days ago
റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം വലിച്ചുകീറി; കോഴിക്കോട് മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചതായി പരാതി
-
kerala3 days ago
അശ്ലീല സിനിമകളിലൂടെ പണ സമ്പാദനമെന്ന് പരാതി; നടി ശ്വേത മോനോനെതിരെ കേസ്