ന്യൂഡല്‍ഹില്‍: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി.

നമ്മുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്‍ഭാഗ്യകരമായ നിര്യാണ വാര്‍ത്ത രാജ്യം അതീവ ദുഃഖത്തോടെയാണ് കേള്‍ക്കുന്നത്. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യത്തോടൊപ്പം ഞാന്‍ ചേരുന്നു. ദുഃഖിതരായ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അഗാധമായ അനുശോചനം, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ച വിവരം മകന്‍ അഭിജിത് മുഖര്‍ജിയാണ് ട്വിറ്ററിലൂടെ പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയായിരു്ന്നു. ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായി വ്യക്തി മുദ്ര പതിപ്പിക്കുകയായിരുന്നു ബംഗാള്‍ സ്വദേശിയായ പ്രണബ് കുമാര്‍ മുഖര്‍ജി.