kerala
എന്.എന്. കൃഷ്ണദാസ് മാപ്പ് പറയണം: കെയുഡബ്ല്യുജെ
സ്വന്തം പാര്ട്ടിക്കാര് തന്നെ വിലക്കിയിട്ടും എന്.എന്. കൃഷ്ണദാസ് മാധ്യമപ്രവര്ത്തകരോട് അപര്യാദയായി പെരുമാറുകയായിരുന്നു.

തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത സിപിഎം നേതാവും മുന് എംപിയുമായ എന്.എന്. കൃഷ്ണദാസിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്ത്തക യൂണിയന്. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില് മുതിര്ന്ന രാഷ്ട്രീയ നേതാവ് നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലര്ന്നതുമായ പ്രസ്താവനയിലും പെരുമാറ്റത്തിലും യൂണിയന് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഹീനമായ പ്രസ്താവന പിന്വലിച്ച് മാപ്പുപറയാന് കൃഷ്ണദാസ് തയാറാകണമെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല് സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
മുതിര്ന്ന നേതാവിന് യോജിക്കുന്ന തരത്തിലുള്ള മാന്യതയും സഭ്യതയും അദ്ദേഹത്തില് നിന്നുണ്ടാകാതിരുന്നത് അത്യന്തം നിരാശാജനകമാണ്. ചോദ്യങ്ങള്ക്കുത്തരം നല്കുന്നതിന് പകരം അത്യന്തം പ്രകോപിതനായി ഇറച്ചിക്കടയുടെ മുന്നില് പട്ടി നില്ക്കുന്നതുപോലെ മാധ്യമപ്രവര്ത്തകര് പോയി നില്ക്കുമെന്നാണ് അദ്ദേഹം രോഷാകുലനായി പറഞ്ഞത്. അങ്ങനെയൊന്നും പറയേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്ത്തകര് ചൂണ്ടിക്കാട്ടിയപ്പോള് അങ്ങനെ തന്നെ പറയുമെന്നായിരുന്നു അദ്ദേഹം ആവര്ത്തിച്ച് വ്യക്തമാക്കിയത്.
സ്വന്തം പാര്ട്ടിക്കാര് തന്നെ വിലക്കിയിട്ടും എന്.എന്. കൃഷ്ണദാസ് മാധ്യമപ്രവര്ത്തകരോട് അപര്യാദയായി പെരുമാറുകയായിരുന്നു.
തെരഞ്ഞെടുപ്പ് രംഗത്ത് എല്ലാ മുന്നണികളുടെയും സ്ഥാനാർഥികളുടെയും വാര്ത്തകള് ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാധ്യമപ്രവര്ത്തകര്.
പാര്ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പൊട്ടിത്തെറികളും പ്രതിഷേധങ്ങളും കല്ലുകടികളുമുണ്ടാകുമ്പോള് സ്വഭാവികമായും വാര്ത്തയായി മാറും. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്വതന്ത്രമാധ്യമപ്രവര്ത്തനത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് നാഴികയ്ക്ക് നാല്പ്പതുവട്ടം ആവര്ത്തിക്കുന്നവരാണ് തങ്ങള്ക്കെതിരെ ചോദ്യങ്ങളും പരാമര്ശങ്ങളും ഉയരുമ്പോള് ഇത്തരത്തില് അരിശംകൊണ്ട് നിലവിട്ട് പെരുമാറുന്നതെന്നു പ്രസ്താവനയില് കുറ്റപ്പെടുത്തി.
kerala
ആലുവയില് നിന്നും കാണാതായ സ്കൂള് കുട്ടികളെ കണ്ടെത്തി
ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.

ആലുവയില് നിന്നും കാണാതായ സ്കൂള് കുട്ടികളെ കണ്ടെത്തി. ഇന്നലെ വൈകീട്ട് നാല് മണി മുതല് കാണാതായ കുട്ടികളെ ആലുവ ദേശത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ സൈക്കിളുകളും ബാഗുകളും കാണാനുണ്ടായിരുന്നില്ല.
കാണാതായ വിദ്യാര്ഥികള് നാടുവിടുകയാണെന്ന് എഴുതിയ കത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.
kerala
തൃശൂരില് ആംബുലന്സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
അപകടത്തില് ഏഴുപേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില് രണ്ടുപേരുടെ നില ഗുരുതരമാണ്.

തൃശൂരിലെ കുന്നംകുളത്ത് ആംബുലന്സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്സിലെ രോഗി കുഞ്ഞിരാമന് (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. അപകടത്തില് ഏഴുപേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില് രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില് ആംബുലന്സ് മറിഞ്ഞു.
ചികിത്സകഴിഞ്ഞ് ആശുപത്രിയില് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറും ആംബുലന്സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്സില് ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
kerala
ഛത്തീസ്ഗഡില് ക്രിസ്ത്യന് പ്രാര്ഥനക്കിടെ ബജ്റംഗ് ദള് പ്രവര്ത്തകരുടെ ആക്രമണം
പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്റംഗ്ദള് പ്രവര്ത്തകര് മര്ദിച്ചുവെന്ന് പാസ്റ്റര് ആരോപിച്ചു.

ഛത്തീസ്ഗഡില് ക്രിസ്ത്യന് പ്രാര്ഥനക്കിടെ ബജ്റംഗ് ദള് പ്രവര്ത്തകരുടെ പ്രതിഷേധം. റായ്പൂരില് പാസ്റ്ററുടെ നേതൃത്വത്തില് പ്രാര്ഥന നടത്തുമ്പോഴാണ് ബജ്റംഗ്ദള് പ്രവര്ത്തകര് ബഹളം വെക്കുകയും പ്രാര്ഥനക്കെത്തിയവരെ മര്ദിക്കുകയും ചെയ്തത്.
എല്ലാ ഞായാറാഴ്ചകളിലും നടക്കുന്ന പ്രാര്ഥനാ കൂട്ടായ്മക്കിടെയാണ് പ്രവര്ത്തകര് ബഹളം വെച്ചത്. മതപരിവര്ത്തനമടക്കം സ്ഥലത്ത് നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുപതോളം ബജ്റംഗ് ദള് പ്രവര്ത്തകരുടെ ആക്രമണം. എന്നാല്, പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്റംഗ്ദള് പ്രവര്ത്തകര് മര്ദിച്ചുവെന്ന് പാസ്റ്റര് ആരോപിച്ചു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്വതിക്കെതിരെ വിമര്ശനവുമായി വനിതാ അംഗങ്ങള്
-
kerala3 days ago
വിദ്യാര്ത്ഥിനിയെ പീഡിപ്പിക്കാന് ശ്രമം: അസം സ്വദേശി പിടിയില്
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര് ഒരു മൈല് എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്ശിച്ച് ചൈന
-
News3 days ago
ഫിഫ റാങ്കിങ്ങില് മുന്നേറി ഇന്ത്യന് വനിതകള്
-
kerala3 days ago
കൊല്ലത്ത് കോടതി വളപ്പില് കൊലക്കേസ് പ്രതികളുടെ റീല്സെടുപ്പ്; എട്ട് പേര് പിടിയില്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള് മരിച്ചു
-
kerala3 days ago
പൊട്ടി വീണ വൈദ്യുതി കമ്പിയില് നിന്നും ഷോക്കേറ്റ് യുവതി മരിച്ചു