Connect with us

Culture

അസ്‌ലമിന്റെ കുടുംബത്തോട് നീതി നിഷേധം; യൂത്ത്‌ലീഗ് പ്രക്ഷോഭത്തിന് മുമ്പില്‍ ജില്ലാ ഭരണകൂടം വിറച്ചു

Published

on

ലുക്കുമാന്‍ മമ്പാട്

കോഴിക്കോട്: നാദാപുരത്ത് സി.പി.എം ക്രിമിനലുകള്‍ പട്ടാപകല്‍ വെട്ടിക്കൊന്ന കാളിയാറമ്പത്് അസ്‌ലമിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഘട്ട പ്രക്ഷോഭം വിജയം കണ്ടു. മുന്‍കൂട്ടി അനുമതി വാങ്ങി ജില്ലാ കലക്ടറെ കാണാന്‍ കാമ്പ് ഓഫീസിലെത്തിയ അസ്്്‌ലിമിന്റെ മാതാവ് കാളിയാറമ്പത്് താഴെക്കുനി സുബൈദ(48)യെയും മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളെയും പൊലീസ് അറസ്റ്റുചെയ്‌തെങ്കിലും സമര വീര്യത്തിന് മുമ്പില്‍ ജില്ലാ ഭരണകൂടവും പൊലീസും മുട്ടുമടക്കി.
നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ രണ്ടു വര്‍ഷം മുമ്പ് സംഘട്ടനത്തില്‍ പരിക്കേറ്റ് മരണപ്പെട്ടതിന്റെ മറവില്‍ പ്രദേശത്തെ നൂറോളം മുസ്‌ലിം ഭവനങ്ങളും ആരാധനാലയങ്ങളും സി.പി.എം ക്രിമിനലുകള്‍ കൊള്ള ചെയ്ത് കൊള്ളിവെച്ചിരുന്നു. മരിച്ച ഷിബിന് 25 ലക്ഷം രൂപയും നാശനഷ്ടം നേരിട്ടവര്‍ക്ക് ധനസഹായവും യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും വീട് നഷ്ടപ്പെട്ട അസ്‌ലമിന്റെ കുടുംബത്തിന് ഒന്നും നല്‍കിയില്ല. ഷിബിന്റെ മരവുമായി ബന്ധപ്പെട്ട കേസ്സില്‍ അസ്‌ലം പ്രതിയായതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച 22.5 ലക്ഷം രൂപ നഷ്ടപരിഹാരം ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് തടഞ്ഞുവെക്കുകയായിരുന്നു.ck-1-30
കേസ്സില്‍ അസ്‌ലമിനെ വെറുതെവിട്ടെങ്കിലും നഷ്ടപരിഹാരം കൈമാറിയില്ല. ഇതിനിടെ സി.പി.എം ക്രിമിനലുകള്‍ അസ്‌ലമിനെ പട്ടാപകല്‍ വെട്ടികൊന്നു. ഇതുമായി ബന്ധപ്പെട്ട് നാദാപുരത്ത് ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തിലും തുടര്‍ന്ന് അസ്‌ലമിന്റെ മാതാവ് സുബൈദയെ സന്ദര്‍ശിച്ചും നഷ്ടപരിഹാരം ഉടന്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയെങ്കിലും പാലിച്ചില്ല. രണ്ടു മാസം മുമ്പ് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന് കണ്ട് സങ്കടം ബോധിപ്പിച്ച സുബൈദക്ക് ഒരാഴ്ചക്കകം പണം അനുവദിക്കുമെന്ന് നല്‍കിയ വാക്കും ലംഘിച്ചതോടെ ഇന്നലെ മുന്‍കൂട്ടി അനുമതി വാങ്ങിയാണ് മുസ്‌ലിംയൂത്ത് ലീഗ് നേതാക്കള്‍ക്കൊപ്പം ആദ്യം കലക്‌ട്രേറ്റിലും തുടര്‍ന്ന് ക്യാമ്പ് ഓഫീസിലും എത്തിയത്.
എന്നാല്‍, അനുമതി നിഷേധിച്ച് സുബൈദയെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ഭാരവാഹികളായ പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, ജില്ലാ ഭാരവാഹികളായ കെ.എം.എ റഷീദ്, പി.പി ജാഫര്‍, വി.കെ റഷീദ് മാസ്റ്റര്‍, ജാഫര്‍ സാദിഖ്, എ.കെ ഷൗക്കത്തലി, വി.പി റിയാസ് സലാം, ഷിജിത്ത്ഖാന്‍, നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ നാസര്‍, ട്രഷര്‍ ഹാരിസ് കൊത്തിക്കുടി എന്നിവരെ കസ്റ്റഡിയിലെടുത്തത്.
നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിതോടെ സംഭവം അറിഞ്ഞ് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ നടക്കാവ് പൊലീസ് സ്റ്റേഷനുമുമ്പില്‍ തടിച്ചുകൂടിയതോടെ കസ്റ്റഡിയില്‍ എടുത്ത മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളെയും അസ്്‌ലമിന്റെ ഉമ്മയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനായി പൊലീസ് ശ്രമം. അറസ്റ്റ് വരിച്ച നേതാക്കള്‍ ജാമ്യത്തില്‍ പോവില്ലെന്ന് ശഠിച്ചു. മുസ്്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എ.ഡി.എമ്മുമായി ബന്ധപ്പെട്ടു. ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് എ.ഡി.എം, പി.കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചതോടെ ജാമ്യത്തിലിറങ്ങിയ മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളും അസ്്‌ലമിന്റെ ഉമ്മയും കലക്ട്രേറ്റിലെത്തി എ.ഡി.എമ്മിനെ കണ്ടു.ck-2-30
ആവശ്യം ന്യായമാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച നഷ്ടപരിഹാര തുക വിതരണത്തിന് ഉടന്‍ സര്‍ക്കാറിലേക്ക് ഫാക്‌സ് അയക്കാമെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാവുമെന്നും എ.ഡി.എം നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. എ.ഡി.എമ്മിന്റെ ഉറപ്പ് ഒരാഴ്ചക്കകം പാലിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുസ്്‌ലിം യൂത്ത്‌ലീഗ് വീണ്ടും രംഗത്തുവരുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

Film

മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയായി

Published

on

മലയാളി പ്രേഷകരുടെ 5 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ചിത്രീകരണം പാക്കപ്പായി. എട്ട് സംസ്ഥാനങ്ങളിലും 4 രാജ്യങ്ങളിലുമായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണമാണ്‌ ഇന്ന് പുലർച്ചയോടെ അവസാനിച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തു വിട്ടു.

പോസ്റ്ററിൽ യു എസ് ആർമി യൂണിഫോമിൽ തോക്കേന്തിയ ഒരു യുവതിയുടെയും ഫോഴ്സിന്റെയും ചിത്രമാണുള്ളത്. ഇന്ന് രാവിലെ 5:35 ഓടെ മലമ്പുഴ റിസർവോയറിൽ വെച്ച് ഞങ്ങൾ എമ്പുരാന്റെ അവസാന ഷോട്ടും എടുത്തു, 117 ദിവസം കഴിഞ്ഞ് തിയറ്ററുകളിൽ കാണാം’ എന്നാണ് പൃഥ്വിരാജ് പോസ്റ്റിനു ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചതോടെ പോസ്റ്റിന്റെ കമന്റ്റ് ബോക്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞു.

‘എമ്പുരാന്റെ കഥാപശ്ചാത്തലത്തിന്റെ വലുപ്പം പോസ്റ്ററിൽ വ്യക്തമാണ്, 5 ഭാഷകളിൽ നിർമ്മിക്കുന്ന ഒരു കൊച്ചു ചിത്രം’ എന്നൊക്കെയാണ് കമന്റുകൾ. ഇന്ത്യക്ക് പുറമെ യു കെ, യു എസ് എ , യു എ ഇ എന്നിവിടങ്ങളിലായായിരുന്നു 14 മാസം നീണ്ട് നിന്ന എമ്പുരാന്റെ ചിത്രീകരണം. ‘ഒരു കലാകാരൻ എന്ന നിലയിലുള്ള എൻ്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ, അത് ഞാൻ എപ്പോഴും നിധിപോലെ മനസ്സിൽ സൂക്ഷിക്കും. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഓരോ ചുവടിലും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ വരാനിരിക്കുന്നു’ എന്നായിരുന്നു മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്.

Continue Reading

kerala

കേരളത്തിന്റെ റെയില്‍വെ വികസനം; മുസ്‌ലിംലീഗ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി

കഞ്ചിക്കോട്ടെ മൂന്നൂര്‍ ഏക്കര്‍ സ്ഥലം കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുവേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ നല്‍കി

Published

on

കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി മുസ്ലിംലീഗ് എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനത്തിന്റെ യാത്രാ നിരക്കിലെ വര്‍ദ്ധനവും ട്രെയിനുകളുടെ കുറവും സാധാരണക്കാരായ യാത്രക്കാരെ വലക്കുന്നതായി അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

കഞ്ചിക്കോട്ടെ മൂന്നൂര്‍ ഏക്കര്‍ സ്ഥലം കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുവേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ നല്‍കിയത് അദ്ദേഹം സ്വീകരിച്ചു. കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിന് സംസ്ഥാനസര്‍ക്കാറിന്റെ സഹകരണം കൂടി ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു. തിരൂരില്‍ സ്റ്റോപ്പില്ലാതെ കടന്നുപോകുന്ന 23 ട്രെയിനുകളുടെ കാര്യത്തില്‍ പ്രാഥമികമായി രണ്ട് ട്രെയിനുകളുടെ കാര്യമെങ്കിലും ഉടന്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി.

Continue Reading

kerala

സ്‌കൂള്‍ ബസിടിച്ച് പരുക്കേറ്റ ആറ് വയസുകാരി മരിച്ചു

ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്

Published

on

പാലക്കാട്: സ്‌കൂള്‍ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. സെന്റ് തോമസ് എരിമയൂര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

റോഡ് മുറിച്ച് കടക്കുന്ന കുട്ടിയെ ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിന് ഇടയായത്്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോവൈ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

Continue Reading

Trending