മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക് പഞ്ചായത്ത് തിരൂര്‍ക്കാട് ബ്ലോക് ഡിവിഷനില്‍ നിന്ന് മത്സരിച്ച അഡ്വ. നജ്മ തബ്ഷീറയ്ക്ക് മികച്ച വിജയം.

മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പെണ്‍കൂട്ടായ്മയായ ഹരിതയുടെ ജനറല്‍ സെക്രട്ടറിയാണ് നജ്മ തബ്ഷീറ.  കഴിഞ്ഞ തവണ കുറഞ്ഞ വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ് ലീഗ് സ്ഥാനാര്‍ത്ഥി പിടിച്ചടക്കിയത്.

ഇത്തവണ മലപ്പുറത്ത് മുസ് ലിം ലീഗ് മത്സരരംഗത്തിറക്കിയ അറുപത് ശതമാനം സ്ഥാനാര്‍ത്ഥികളും അമ്പത് വയസ്സില്‍ താഴെയുള്ളവരായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നു തവണ അംഗങ്ങളായവര്‍ വീണ്ടും മത്സരിക്കേണ്ടതെന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് തലമുറ മാറ്റത്തിന് കാരണമായത്.