കോഴിക്കോട്: ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചിരുന്ന നക്‌സലൈറ്റുകാര്‍ മറയില്ലാതെ നഗരത്തില്‍ നക്‌സല്‍ബാരി കലാപത്തിന്റെ വാര്‍ഷികം ആചരിച്ചു. കോഴിക്കോട്ട് വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നക്‌സല്‍ ബാരി കാര്‍ഷിക കലാപത്തിന്റെ 50-ാം വാര്‍ഷികം തീവ്ര ഇടതുപക്ഷക്കാരുടെ സംഗമ വേദിയായി. വിപ്ലവം സംബന്ധിച്ച ഇന്ത്യന്‍ പാത കണ്ടെത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാവോവാദി പ്രസ്ഥാനങ്ങളുടെ പരാജയ കാരണമെന്ന് പ്രമുഖ ദലിത് മാര്‍ക്‌സിസ്റ്റ് ചിന്തകനും അംബേദ്കര്‍ കുടുംബാംഗവുമായ ആനന്ദ് തെല്‍തുംദെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.