തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അടുത്ത ചീഫ് സെക്രട്ടറിയാകും.

ഈ മാസം 31ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലേക്കാണ് നളിനി നെറ്റോയുടെ നിയമനം. അഞ്ച് മാസം നളിനി നെറ്റോ ചീഫ് സെക്രട്ടറി പദവിയിലുണ്ടാകും. ഓഗസ്റ്റ് 31ന് നളിനി നെറ്റോ സര്‍വീസില്‍ നിന്ന് വിരമിക്കും.നിലവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ നെറ്റോ, ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ തുടരും.
നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുമ്പോള്‍ ഒഴിവുവരുന്ന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് നിലവിലെ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ജെ കുര്യനെയാണ് പരിഗണിക്കുന്നത്.